ജോലിയ്ക്കിടെ സഹപ്രവർത്തക നീണ്ട ഇടവേളകളെടുക്കുന്നത് സഹിക്കാനായില്ല, അമേരിക്കയിലെ ടെക്സാസിൽ സഹപ്രവർത്തകൻ 51 കാരിയെ വെടിവെച്ചു കൊന്നു. തംഹാര കൊളാസോയെ എന്ന തൻ്റെ സഹപ്രവർത്തകയെയാണ് ട്രാവിസ് മെറില്‍ എന്നയാൾ വെടിവെച്ച് കൊന്നത്. അലജിയന്‍സ് ട്രക്ക് എന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായിരുന്നു ഇരുവരും. കൊളാസോ ഈയിടെയായി ജോലിയിൽ നിന്നും ദീർഘനാളായി അവധിയെടുക്കുന്നതും തന്നോട് അകലം പാലിക്കുന്നതും ട്രാവിസ് ശ്രദ്ധിച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ ദേഷ്യമാണ് ഇയാളെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. ലൂയിസ്‌വില്ലെയിലുള്ള ജോലി സ്ഥലത്തുനിന്ന് കൊളാസോ ഉച്ചഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് പ്രതി വെടിയുതിര്‍ത്തത്.
ALSO READ: യൂറോപ്യൻ യൂണിയൻ ഉപയോക്താക്കളുടെ എഫ്ബി- ഇൻസ്റ്റ സബ്‌സ്‌ക്രിപ്‌ഷൻ ഫീ വെട്ടിക്കുറച്ച് മെറ്റ
അവധി കഴിഞ്ഞെത്തിയ കൊളാസോയുടെ ജോലി സ്ഥലത്തെ ഓരോ നീക്കവും ട്രാവിസ് മെറില്‍ നിരീക്ഷിച്ചിരുന്നു. കൊളാസോയുടെ കാബിന്‍ വരെ അവരെ പിന്തുടര്‍ന്ന മെറില്‍ അവര്‍ക്കു നേരെ ഒന്നിലേറെത്തവണ വെടിയുതിര്‍ത്തെന്ന് പരിശോധനയിൽ കണ്ടെത്തി. ട്രാവിസിൻ്റെ പെരുമാറ്റത്തിൽ നേരത്തെ തന്നെ അനിഷ്ടം തോന്നിയിരുന്ന കൊളാസോ മെറിലിനെതിരേ കമ്പനിയുടെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെൻ്റിൽ പരാതി നല്‍കിയിരുന്നു. ഇതും ട്രാവിസിന് കൊളാസോയോടുള്ള വൈരാഗ്യം വർധിപ്പിക്കാൻ കാരണമായിരുന്നു. ‘തന്നെ വേദനിപ്പിച്ചയാളെ തിരിച്ചും വേദനിപ്പിക്കാൻ താൻ തീരുമാനിക്കുകയായിരുന്നു’ എന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസിനോട് ട്രാവിസ് പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here