കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്ത്യയില്‍ വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍. കഴിഞ്ഞ 33 വര്‍ഷത്തിനിടെ കല്‍ക്കരിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചത് കഴിഞ്ഞവര്‍ഷമാണ്. 2070ല്‍ ഇന്ത്യ കാര്‍ബണ്‍ ന്യൂട്രല്‍ ആകുമെന്ന മോദിയുടെ പ്രഖ്യാപനം അദാനിയുടെ ലാഭക്കൊള്ളയില്‍ പകച്ചു നില്‍ക്കുകയാണെന്നാണ് പൊതുജനത്തിന്റെ വിലയിരുത്തല്‍.
2070ല്‍ ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഒഴിവാക്കിയ രാജ്യമായിമാറും എന്നായിരുന്നു സ്‌കോട്ട്ലാന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടന്ന സിഒപി 26 ഉച്ചകോടിയില്‍ വെച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനം. എന്നാല്‍ കഴിഞ്ഞ 33 വര്‍ഷത്തിനിടെ കല്‍ക്കരിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചത് കഴിഞ്ഞ സാമ്പത്തികവര്‍ഷമാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഫോസില്‍ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം 11.2 ശതമാനവും കല്‍ക്കരി ഇന്ധനം ആക്കിയുള്ള പ്ലാന്റുകളില്‍ മാത്രം വൈദ്യുതോത്പാദനം 12.4 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട്. കാര്‍ബണ്‍ഡയോക്‌സൈഡിന്റെ ബഹിര്‍ഗമനം ഒരു വര്‍ഷം കൊണ്ട് 15% വര്‍ദ്ധിച്ച് 115 കോടി ടണായി ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷവും 8% കൂടുതല്‍ കല്‍ക്കരി വൈദ്യുതി നിര്‍മ്മിക്കാന്‍ കത്തിക്കും എന്നാണ് അനുമാനം.
ഒന്നരലക്ഷം കോടി യൂണിറ്റ് വൈദ്യുതി വിതരണം ചെയ്യാന്‍ വേണ്ടിയാണ് കൂടുതല്‍ കാര്‍ബണ്‍ കത്തിക്കുന്നത് എന്നാണ് ഭരണകൂടന്യായം. 2022നുള്ളില്‍ പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് 175 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന ലക്ഷ്യം നിറവേറ്റാതെ 2030ല്‍ 500 ജിഗാവാട്ട് ഉത്പാദിപ്പിക്കും എന്നാണ് മോദി സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.
ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകരും കച്ചവടക്കാരും കല്‍ക്കരി വൈദ്യുതി ഉത്പാദകരുമായി മാറിക്കൊണ്ടിരിക്കുകയാണ്. അദാനിയുടെ സമ്മര്‍ദ്ദത്തിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ത്യയുടെ ഹരിതോര്‍ജ്ജ ലക്ഷ്യങ്ങള്‍ മനഃപൂര്‍വ്വം മറക്കുന്നത് എന്നാണ് പൊതുജനാഭിപ്രായം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here