ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു. കോസ്റ്റ് ഗാര്‍ഡുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനൊപ്പം ചെന്നൈയിലെത്തിയ അദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കോസ്റ്റ് ഗാര്‍ഡിന്റെ 25ാമത് ഡിജിയായിരുന്നു അദ്ദേഹം.

ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഞായറാഴ്ച അദ്ദേഹത്തെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ALSO READ: രൂപത്തിലും ഭാവത്തിലുമെല്ലാം ഞെട്ടിച്ച് വിക്രം; തങ്കലാന്‍ കോടി ക്ലബിലേക്ക് !

രാജ്നാഥ് സിങ് ആശുപത്രിയിലെത്തി അദ്ദേഹത്തിന് രാകേഷ് പാലിന് അന്തിമോപചാരമര്‍പ്പിച്ചു. മൂന്നു പതിറ്റാണ്ടില്‍ കൂടുതല്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗമായിരുന്ന അദ്ദേഹം നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതികശരീരം ദില്ലിയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ജൂലായ് 19-നാണ് കോസ്റ്റ് ഗാര്‍ഡിന്റെ ഡി.ജിയായി ചുമതലയേറ്റത്. സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച, കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നും സ്വര്‍ണവും പിടികൂടിയത് ഉള്‍പ്പെടെ നിരവധി സുപ്രധാന ദൗത്യങ്ങള്‍ രാകേഷ് പാലിന് കീഴില്‍കോസ്റ്റ് ഗാര്‍ഡ് നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News