കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയില്‍ കോസ്റ്റല്‍ ക്രൂയിസ് ഷിപ്പിംഗ് : മന്ത്രി വിഎന്‍ വാസവന്‍

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കോസ്റ്റല്‍ കൂയിസ് ഷിപ്പിംഗിനായി നാലു കമ്പനികള്‍ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്യമായതോടെ പ്രദേശവാസികള്‍ക്ക് ജോലി ഉറപ്പ് വരുത്തുമെന്നും നിയമസഭയില്‍ അദ്ദേഹം പറഞ്ഞു.

ALSO READ: ലോകകപ്പ് മോഹം ബാക്കിയാക്കി മടക്കം; T – 20 വനിതാ ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്

വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ 29 കപ്പലുകള്‍ വന്നുപോയി. 19 കപ്പലുകളില്‍ നിന്നായി 4.7 കോടി രൂപ നികുതിയിനത്തില്‍ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ട കമ്മീഷനിംഗ് ഡിസംബറില്‍ നടത്തുന്നതിനു വേണ്ടിയുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ട്രയല്‍ റണ്‍ വിജയകരമായി പുരോഗമിക്കുന്നു. 2034 നു മുന്‍പ് എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകും.കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നേരിട്ടും അല്ലാതെയും തുറമുഖം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News