റെക്കോര്‍ഡ് വിഷം പുറത്തുവിട്ട് ‘കോസ്റ്റല്‍ ടൈപാന്‍’

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പേടിയാണ്. പാമ്പില്‍ തന്നെ വ്യത്യസ്തയിനങ്ങളുണ്ട്.വിഷമുള്ളതും വിഷമില്ലാത്തതും.ലോകത്ത് മൂവായിരത്തിലേറെ തരം പാമ്പുകളുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ അറൂന്നൂറോളം ഇനങ്ങള്‍ വിഷമുള്ളതാണ്. മൂര്‍ഖന്‍, രാജവെമ്പാല, അണലി, ശംഖുവരയന്‍ തുടങ്ങി നമ്മുടെ നാട്ടിലുള്ളതും റാറ്റില്‍ സ്‌നേക്, ബ്ലാക്ക് മാംബ തുടങ്ങി നിരവധിപാമ്പുവര്‍ഗങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന ടൈപാന്‍ എന്ന വിഭാഗത്തില്‍ രണ്ടുതരം പാമ്പുണ്ട്. കോസ്റ്റല്‍ ടൈപാന്‍, ഇന്‍ലാന്‍ഡ് ടൈപാന്‍ എന്നിവയാണ് ഇവ.

ALSO READ:അര്‍ജുനെ കണ്ടെത്തുന്നതിന് സൈന്യത്തിന്റെ സഹായം തേടാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാവണം: ഡിവൈഎഫ്‌ഐ

കൂടുതലാള്‍ക്കാര്‍ക്കും പരിചയം കോസ്റ്റല്‍ ടൈപാന്‍ എന്ന പേരില്‍ തീരദേശമേഖലയില്‍ കാണപ്പെടുന്ന പാമ്പുകളാണ്. കോസ്റ്റല്‍ ടൈപാനുകള്‍ മനുഷ്യരെ ആക്രമിക്കുന്നവയാണ്. ലോകത്തെ ഏറ്റവും തീവ്രമായ വിഷം വഹിക്കുന്ന പാമ്പ് ടൈപാന്‍ വിഭാഗത്തിലുള്ള ഇന്‍ലാന്‍ഡ് ടൈപാനാണ്.ഒറ്റക്കൊത്തില്‍ ടൈപാന്‍ പുറപ്പെടുവിക്കുന്ന വിഷത്തിന് 100 മനുഷ്യരെ കൊല്ലാന്‍ കഴിയുമെന്നാണ് പറയുന്നത്.

ALSO READ:‘തും പാസ് ആയേ… യു മുസ്‌കുരായേ…’ ; കുട്ടിഗായകരെ വീണ്ടും നെഞ്ചേറ്റി കേരളം, ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പങ്കുവെച്ച വീഡിയോ വൈറല്‍

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ ജീവിക്കുന്ന ഒരു കോസ്റ്റല്‍ ടൈപാന്‍ പാമ്പാണ് സൈക്ലോണ്‍. ഈ പാമ്പ് അദ്ഭുതകരമായ ഒരു കാര്യം ചെയ്തു. 5.2 ഗ്രാം വിഷം ഇത് അടുത്തിടെ വിഷമെടുപ്പില്‍ പുറത്തുവിട്ടു. 400 ആളുകളെ കൊല്ലാനുള്ള വിഷമുണ്ടത്രേ ഇത്. സാധാരണ ഗതിയില്‍ കോസ്റ്റല്‍ ടൈപാന്‍ പാമ്പുകള്‍ പുറത്തുവിടുന്ന വിഷത്തിന്റെ അളവിന്റെ 3 മടങ്ങാണിത്.

ALSO READ:നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ കൂടുതൽ തെളിവുകൾ; ഗുജറാത്തിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതി യോഗ്യത നേടിയത് 85% പേർ

ടായ്‌പോക്‌സിന്‍ എന്ന ന്യൂറോടോക്‌സിന്‍ ശ്രേണിയിലുള്ള ജൈവരാസവസ്തുവും മറ്റ് അപകടകരമായ രാസസംയുക്തങ്ങളും അടങ്ങിയതിനാലാണ് ടൈപാന്റെ വിഷം ഇത്രത്തോളം അപകടകാരിയാകുന്നത്.കടുത്ത വിഷത്തിനൊപ്പം ഉയര്‍ന്ന ചലനവേഗവും കൃത്യമായി കൊത്താനുള്ള കഴിവും ഈ പാമ്പുകള്‍ക്കുണ്ട്. മനുഷ്യരില്‍ ഇതു പ്രവേശിച്ചുകഴിഞ്ഞാല്‍ ഉടനടി പേശികളെ മരവിപ്പിക്കുകയും രക്തധമനികള്‍ക്കും ശരീരകലകള്‍ക്കും നാശം സംഭവിപ്പിക്കുകയും ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News