എടിഎമ്മിൽ പണത്തിന് പകരം മൂർഖൻ; ഭയന്നോടി യുവാവ്

പുൽപ്പള്ളിയിലെ കാനറാ ബാങ്ക് എ ടി എമ്മിൽ നിന്ന് മൂർഖൻ പാമ്പിനെ കണ്ടു. ഞായറാഴ്ച രാത്രി പണമെടുക്കാൻ വന്ന പെരിക്കല്ലൂർ സ്വദേശി ഒഴുകയിൽ ഷൈജുവാണ് മൂർഖൻ പാമ്പിനെ കണ്ട് ഭയന്നത്. ഷൈജു എ ടി എമ്മിലെത്തി പണമെടുക്കാനായി കാർഡ് ഇട്ടപ്പോൾ എ ടി എം മെഷീന് പിന്നിൽകിടന്ന പാമ്പ് ഫണം വിടർത്തി മുന്നോട്ടുവരികയായിരുന്നു.

Also Read: ‘ഞാൻ പ്രതിഫലം വാങ്ങാറില്ല, അതിനുപകരം ഇങ്ങനെയാണ് ചെയ്യാറ്’: തുറന്നുപറഞ്ഞ് പൃഥ്വിരാജ്

ഉടൻ തന്നെ ഷൈജു പുറത്തേക്കിറങ്ങി വാതിലടച്ചു. രാത്രി പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു വനപാലകരെത്തി പാമ്പിനെ പിടികൂടി. എ ടി എം കൗണ്ടറിന്റെ വാതിൽ തുറന്നുകിടന്നതുകൊണ്ടാണ് പാമ്പ് അകത്തുകടന്നതെന്നാണ് വനപാലകർ പറഞ്ഞത്. കടുത്ത വേനൽ മൂലം ഇഴജന്തുക്കൾ തണുപ്പുള്ള സ്ഥലങ്ങൾ തേടി പോകുന്നതാണ് ഇതിന് കാരണമെന്നും അവർ പറഞ്ഞു.

Also Read: ചികിത്സയ്ക്ക് വേണ്ടത് ദിവസവും 2 ലക്ഷം രൂപ, ഇതുവരെ ചെലവായത് 40 ലക്ഷം രൂപ; നടി അരുന്ധതിയുടെ നില ഗുരുതരം, സഹായം തേടി കുടുംബം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News