പത്തിയെടുത്ത് മൂർഖൻ; വാട്ടർ മീറ്റർ റീഡിങ്ങ് എടുക്കാൻ എത്തിയ ജീവനക്കാരി കടിയേൽക്കാതെ രക്ഷപ്പെട്ടു

cobra_water-meter

റീഡിങ്ങ് എടുക്കാനെത്തിയ വാട്ടർ അതോറിറ്റി ജീവനക്കാരി മൂർഖൻ പാമ്പിന്‍റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിടയ്ക്ക്. എറണാകുളം കാക്കനാട്ടെ വാട്ടർ അതോറിറ്റി ജീവനക്കാരി ഷിനിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മീറ്റർ ബോക്സിനുള്ളിൽ ഉണ്ടായിരുന്ന മൂർഖൻ പാമ്പ് പെട്ടെന്ന് പത്തിയെടുത്തതോടെ ഷിനി പിന്നിലേക്ക് മാറി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് വാട്ടർ മീറ്ററിന്‍റെ റീഡിങ്ങ് എടുക്കാനായി കാക്കനാട് അത്താണി പള്ളത്തുപടിയിലെത്തിയത്. ഒരു ഡോക്‌ടറുടെ വീട്ടിലെ വാട്ടർ മീറ്ററിലാണ് മൂർഖൻ പാമ്പ് ചുരുണ്ടുകൂടി കിടന്നിരുന്നത്. വാട്ടർ മീറ്ററിന്റെ മൂടി തുറന്നതോടെ പാമ്പ് പത്തിയെടുക്കുകയായിരുന്നു. പെട്ടെന്ന് പിന്നിലേക്ക് മാറിയതിനാണ് ഷിനി രക്ഷപ്പെട്ടത്.

നേരത്തെയും നിരവധി തവണ മീറ്റർ ബോക്സിനുള്ളിൽ ഇഴജന്തുക്കളെ കണ്ടിട്ടുണ്ടെന്ന് ഷിനി പറയുന്നു. എന്നാൽ മൂർഖൻ പാമ്പിനെ കാണുന്നത് ഇതാദ്യമായാണ്. ഇപ്പോൾ മൂർഖൻ പാമ്പിന കണ്ടത് കാടുപിടിച്ച ഭാഗത്തല്ലെന്നും ഇന്റർലോക്ക് ചെയ്‌ത മുറ്റത്താണെന്നും ഷിനി പറയുന്നു.

Also Read- കാസർകോട്‌ അഡൂരിൽ പന്നിക്ക്‌ വെച്ച കുടുക്കിൽ കുടുങ്ങിയ പുലി ശ്വാസം മുട്ടി ചത്തു

പാമ്പിനെ കണ്ടെത്തിയ വിവരം ഉടൻ തന്നെ ഷിനി വീട്ടിലുള്ളവരെ അറിയിച്ചു. തുടർന്ന് അയൽക്കാർ ഉൾപ്പടെ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് വാട്ടർ മീറ്റർ റീഡിങ്ങ് എടുത്ത ശേഷമാണ് ഷിനി മടങ്ങിയത്.

Cobra, Snake, Water Meter Reading, Kakkanad, Ernakulam, Kochi

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News