പാമ്പ് പടംപൊഴിച്ചിട്ടിരിക്കുന്നത് കണ്ടു; വീടിനുള്ളില്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, വീഡിയോ

വീടിനുള്ളില്‍ നാലു പാമ്പുകളെ കണ്ട് ഞെട്ടി നാലംഗ കുടുംബം. പഞ്ചാബിലെ ജലന്ധറിലാണ് അമ്പരപ്പിക്കുന്ന സംഭവം. രഞ്ജിത് അവന്യൂവില്‍ താമസിക്കുന്ന വീട്ടിലാണ് നാലു പാമ്പുകളെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

വീട്ടുടമയായ മുകേഷ് കുമാര്‍ ധവാന്റെ കിടപ്പുമുറിയില്‍ നിന്നാണ് നാല് പാമ്പുകളെ കണ്ടെത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പുപിടുത്തക്കാര്‍ പാമ്പുകളെ പിടികൂടിയത്. മുകേഷ്, അമ്മ, ഭാര്യ, പ്രായപൂര്‍ത്തിയാകാത്ത മകള്‍ എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്.

പാമ്പുകള്‍ എത്ര നാളുകളായി തന്റെ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് അറിയില്ലെന്ന് സംഭവത്തോട് പ്രതികരിച്ച വീട്ടുടമയായ മുകേഷ് പറഞ്ഞു. ഈ സംഭവം ഞെട്ടിച്ചുവെന്നും അതിന്റെ ടെന്‍ഷന്‍ ഇതുവരെ മാറിയിട്ടില്ലെന്നും മുകേഷ് പറഞ്ഞു.

പാമ്പിനെ കണ്ട ഉടന്‍ തന്നെ പാമ്പ് പിടിത്ത വിദഗ്ധരെ വിവരം അറിയിച്ചു. പാമ്പിന്റെ പടം കണ്ടതിനെ തുടര്‍ന്നാണ് വീട്ടുടമസ്ഥന്‍ പാമ്പ് പിടിത്ത വിദഗ്ധരെ വിവരം അറിയിച്ചത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നാലു പാമ്പുകളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News