ശബരിമലയിൽ ഭാസ്മക്കുളത്തിന് സമീപം രാജവെമ്പാലയെ പിടികൂടി

സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപത്ത് നിന്ന് രാജവെമ്പാലയെ പിടികൂടി. വനം വകുപ്പിന്റെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടിയത്.
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് പാമ്പിനെ പിടികൂടിയത്. പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂവ൪മാരുടെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ഭസ്മക്കുളത്തിന് സമീപം പാമ്പിനെ കണ്ടതിനെ തുട൪ന്ന് ആ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് രാജവെമ്പാലയെ പ്രദേശത്ത് കണ്ടെത്തിയത്. പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച് ഉൾവനത്തിൽ വിട്ടു. പ്രത്യേക പരിശീലനം നേടിയ അഭിനേഷ്, ബൈജു, അരുൺ എന്നിവരാണ് രാജവെമ്പാലയെ പിടികൂടിയത്.

Also read: സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; ബുധനാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത

അതേസമയം, മകരസംക്രമ സന്ധ്യയിൽ ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടു. ഉച്ചയക്ക് ഒരു മണിയോടെ ആണ് ഘോഷയാത്ര ആരംഭിച്ചത്. മൂന്നാം ദിവസം ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ പുലർച്ചെ 4.30-നാണ് വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലേക്ക് എത്തിച്ചത്.

പുലർച്ച മുതൽ തന്നെ തിരുഭാവരണം ദർശിക്കാനായി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. ഉച്ചയ്ക്ക് 12.15 ലോടെ ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകൾ ആരംഭിച്ചു. ഒരു മണിയോടെ പേടകങ്ങൾ വാഹകരുടെ ശിരസ്സിലേറ്റി. 26 പേരടങ്ങുന്ന തിരുവാഭരണ വാഹകസംഘത്തിന്‍റെ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയാണ്.

Also read: തിരുവനന്തപുരത്ത് വീട്ടുനുള്ളിൽ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

83 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് സന്നിധാനത്ത് തിരുവാഭരണ ഘോഷയാത്ര എത്തുന്നത്. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂർ, ആറന്മുള വഴി യാത്ര ചെയ്യുന്ന സംഘം ആദ്യദിവസം അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാം ദിവസം ളാഹ വനംവകുപ്പ് സത്രത്തിലാണ് താവളം. മൂന്നാംദിവസം വൈകിട്ട് ശബരിമലയിൽ എത്തിച്ചേരും. ഘോഷയാത്ര കടന്നുപോകുന്ന പാതയില്‍ 11 സ്ഥലങ്ങളില്‍ ആഭരണപ്പെട്ടികള്‍ തുറന്ന് ദര്‍ശനമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News