പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി; പിടിയിലായത് ബിജെപി നേതാവിന്റെ മകൻ

ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി നടത്തിയ ബിജെപി നേതാവിന്റെ മകൻ പിടിയിൽ. ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യന്ത്രിയുടെ കൊച്ചുമകനും പ്രമുഖ ബിജെപി നേതാവ് ജി യോ​ഗാനന്ദിന്റെ മകനുമായ ഗജ്ജല വിവേകാനന്ദിനെ(37) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉൾപ്പെടെ പത്ത് പ്രതികളെയാണ് പൊലീസ് പിടികൂടിയത്.

Also Read; ‘മഹാഭാരതത്തിൽ ഭീമനായി മോഹൻലാൽ’, ഈ കഥാപാത്രമാകാൻ യോഗ്യതയുള്ള മറ്റൊരു നടനില്ല: സോഷ്യൽ മീഡിയ ഭരിച്ച ചിത്രങ്ങൾ കാണാം

പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണം നടത്തുമ്പോഴാണ് സംഘം പിടിയിലായത്. മാരക ലഹരിമരുന്നുകള്‍ ഇവരിൽ നിന്നും പിടിച്ചെടുത്തു. താനാണ് പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ച് ഈ പാര്‍ട്ടി നടത്തിയതെന്ന് ചോദ്യംചെയ്യലില്‍ വിവേകാനന്ദ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Also Read; ‘ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി’, സാമന്ത പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് വൈറൽ: ഞങ്ങളുടെയും ഫേവറിറ്റെന്ന് ആരാധകർ

പിടിയിലായ വിവേകാനന്ദ് മഞ്ജീര ​ഗ്രൂപ്പിന്റെ ഡയറക്ടറാണ്. വിവേകാനന്ദിന്റെ പിതാവ് ജി യോ​ഗാനന്ദ് തെലങ്കാനയിലെ നിയമസഭയിലേക്ക് മത്സരിച്ച വ്യക്തിയാണ്. സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News