ദില്ലി വിമാനത്താവളത്തില്‍ കോടികളുടെ കൊക്കെയ്ന്‍ വേട്ട

ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 11.28 കോടി രൂപയുടെ 85 കൊക്കെയ്ന്‍ ക്യാപ്‌സൂളുകളാണ് പിടികൂടിയിരിക്കുന്നത്. 752 ഗ്രാം ലഹരി വസ്തുവാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ ബ്രസീല്‍ സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദില്ലിയില്‍ നിന്നും ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍.

വിദേശിയായ യാത്രക്കാരന്‍ 1985 ലെ എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 8ലെ വ്യവസ്ഥകള്‍ ലംഘിച്ചതായി കസ്റ്റംസ് പറഞ്ഞു. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 21, സെക്ഷന്‍ 23, സെക്ഷന്‍ 29 എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം പ്രതി ചെയ്തതായും കസ്റ്റംസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News