ദില്ലിയില്‍ വന്‍ മയക്കുമരുന്നു വേട്ട; 4 പേര്‍ അറസ്റ്റില്‍

ദില്ലിയില്‍ വന്‍ മയക്കുമരുന്നു വേട്ട. 5000 കോടി മൂല്യമുളള 560 കിലോ കൊക്കെയ്ന്‍ പിടികൂടി. 4 പേരെ അറസ്റ്റ് ചെയ്തതായും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് പിടിയിലായതെന്നും പൊലീസ് അറിയിച്ചു.

സൗത്ത് ദില്ലിയിലെ മെഹ്റൗളിയില്‍ നിന്നാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. നാലംഗ സംഘവും പിടിയിലായി. തുഷാര്‍ ഗോയല്‍, ഹിമാന്‍ഷു, ഔറംഗസേബ്, ഭരത് ജെയിന്‍ എ്ന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 562 കിലോ മയക്കുമരുന്നും 40 കിലോ തായ് മരിജുവാനയും കണ്ടെത്തി.

വിപണിയില്‍ 5000 കോടിയിലധികം രൂപ വിലമതിക്കുമെന്ന് മയക്കുമരുന്ന് പിടികൂടിയ ദില്ലി സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. ആദ്യമായാണ് ഇത്രയും ഭീമമായ തോതില്‍ മയക്കുമരുന്നു ദില്ലി നഗരത്തില്‍ നിന്നും പിടികൂടുന്നത്. ദീപാവലി ഉള്‍പ്പെടെ ഉത്സവ സീസണില്‍ ആവശ്യക്കാര്‍ കൂടുതലായതിനാല്‍ ദില്ലിയിലും തലസ്ഥാന നഗരങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ദില്ലി പോലീസ് പറഞ്ഞു.

രണ്ട് മാസം മുമ്പ് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അന്നുമുതല്‍ സ്‌പെഷ്യല്‍ സെല്‍ പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് ഇവരുടെ പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ 15 കിലോ കൊക്കെയ്നുമായാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരുടെ ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയും ദില്ലിയിലെ തിലക് നഗര്‍ പ്രദേശത്ത് നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്നും പിടികൂടിയിരുന്നു. രണ്ട് അഫ്ഗാന്‍ പൗരന്മാരെ പിടികൂടിയതിന് പിന്നാലെയാണ് ദേശീയ തലസ്ഥാനത്ത് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News