ദില്ലിയിൽ വൻ ലഹരി വേട്ട; 900 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Cocaine Delhi

ദില്ലിയിൽ വൻ ലഹരി വേട്ട 900 കോടി രൂപയുടെ ലഹരിവസ്തുക്കളാണ് ദില്ലി പൊലീസ് പിടിച്ചെടുത്തു. 900 കോടി രൂപയുടെ കൊക്കയിൽ പിടിച്ചെടുത്തു. 82.05 കിലോ കൊക്കെയ്നാണ് പിടിച്ചെടുത്തത് ദില്ലിയിലെ ജനക്പുരി, നൻഗോലി എന്നിവിടങ്ങളിൽ നിന്നാണ് കൊക്കൻ പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാർസൽ ഷോപ്പ് വഴി ഓസ്ട്രേലിയയിലേക്ക് കടത്താൻ ശ്രമിക്കവെയാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.

അതേസമയം, രാജ്യത്തെ ഞെട്ടിച്ച് വന്‍ മയക്കുമരുന്ന് വേട്ട ഗുജറാത്തില്‍ നടന്നു. പോര്‍ബന്തര്‍ കടലില്‍ നടത്തിയ റെയ്ഡിലാണ് 500 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയത്. ഇറാനിയന്‍ ബോട്ടിലെത്തിയ മയക്കുമരുന്ന് ഇന്ത്യന്‍ സമുദ്രാര്‍ത്തി കടന്നപ്പോള്‍, മാരിടൈം ബോര്‍ഡര്‍ ലൈന്‍ റഡാറില്‍പ്പെടുകയായിരുന്നു.

Also read: കോഴിക്കോട് ഓമശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; കൊടുവള്ളി സ്വദേശിയിൽനിന്ന് പിടികൂടിയത് 63 ഗ്രാം എംഡിഎംഎ

ഗുജറാത്ത് എടിഎസ്, എന്‍സിബി, ഇന്ത്യന്‍ നാവികസേന ഉള്‍പ്പെടെ സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു മയക്കുമരുന്ന് പിടികൂടിയത്. ഇവ വിപണിയില്‍ നൂറ് കോടിയിലധികം വിലവരും. ഈ വര്‍ഷം തന്നെ ദില്ലി, ഗുജറാത്ത് സംസ്ഥാനങ്ങളിലായി നിരവധി വന്‍ മയക്കുമരുന്ന് ശേഖരങ്ങളാണ് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News