കൊച്ചിന്‍ കാര്‍ണിവല്‍ കമ്മറ്റി നടത്തുന്ന പുതുവത്സരാഘോഷ പരിപാടികള്‍ ഒഴിവാക്കി

കൊച്ചിന്‍ കാര്‍ണിവല്‍ കമ്മറ്റി നടത്തുന്ന പുതുവത്സരാഘോഷ പരിപാടികള്‍ ഒഴിവാക്കി. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ ആഘോഷ പരിപാടികളും പപ്പാഞ്ഞി കത്തിക്കലും ഒഴിവാക്കാനും കാര്‍ണിവല്‍ കമ്മറ്റി തീരുമാനിച്ചു.

ശനിയാഴ്ച രാത്രി ചേര്‍ന്ന യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കാര്‍ണിവല്‍ കമ്മറ്റി അറിയിച്ചു.

ശനിയാഴ്ച രാത്രി ഫോര്‍ട്ട് കൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറില്‍ നിശ്ചയിച്ചിരുന്ന മെഗാ ഷോ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നേരത്തേ റദ്ദാക്കിയിരുന്നു. ജനുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന കാര്‍ണിവല്‍ റാലി രണ്ടാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം വെളി ഗ്രൗണ്ടില്‍ നിര്‍മ്മിച്ചിട്ടുള്ള പപ്പാഞ്ഞിയെ 31 ന് കത്തിക്കും.

Also Read: സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു

പരേഡ് ഗ്രൗണ്ടിൽ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലും വെളിഗ്രൗണ്ടിൽ ഗാലാ ഡിയയുടെ നേതൃത്വത്തിലുമായിരുന്നു പപ്പാഞ്ഞികൾ സ്ഥാപിച്ചിരുന്നത്.

എന്നാൽ പ്രാദേശിക കൂട്ടായ്മ വെളി ഗ്രൗണ്ടിൽ നടത്തുന്ന പരിപാടികൾക്ക് മാറ്റമില്ല. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയിലാണ് 50 അടി ഉയരമുള്ള ക്രിസ്മസ് പപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News