നെടുമ്പാശ്ശേരിയിൽ 122 പേരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; വിശദീകരണവുമായി അധികൃതർ

നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടാനിരുന്ന സൗദിഎയർലൈൻസിൽ നിന്ന് 122 പേരെ ഇറക്കി വിട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രാത്രി 8.30ന് പോകേണ്ടിയിരുന്ന വിമാനമാണിത്. എമർജൻസി ഡോറിന്റെ തകരാറാണ് കാരണമെന്നാണ് അധികൃതർ നൽകിയ വിശദീകരണം. എന്നാൽ ഇവരുടെ യാത്ര സംബന്ധിച്ച് ഇനിയും തിരുമാനമായില്ല. 122 പേരേ ഇറക്കിയ ശേഷം 160 യാത്രക്കാരുമായി രാത്രി 12.30 ന് വിമാനം പോയിരുന്നു. ബാക്കിയുള്ള യാത്രക്കാരെ ഇന്ന് ഉച്ചയ്ക്കും രാത്രിയിലുമായി മറ്റൊരു വിമാനത്തിൽ കയറ്റി അയച്ചേക്കും എന്നാണ് വിവരം.

ALSO READ: ആത്മഹത്യ ചെയ്‌തത്‌ സിൽക്കോ അതോ വിജയലക്ഷ്മിയോ? വെള്ളിത്തിരയിലെ സൗന്ദര്യ റാണിയുടെ കഥ

ഇതോടെ യാത്രക്കാരുടെ വിമാന യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എമർജൻസി ഡോറിന്റെ തകരാറാണ് ഇതിന് കാരണമെന്ന് അധികൃതർ അറിയിച്ചെങ്കിലും പകരം സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ALSO READ: സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News