കൊച്ചി കപ്പൽ ശാലയിലെ ഔദ്യോഗിക രഹസ്യവിവരം കരാർ ജീവനക്കാരൻ ചോർത്തിയ സംഭവത്തിൽ ഫെയ്‌സ്‌ബുക്കിന് കത്ത് നൽകി പൊലീസ്. അന്വേഷണത്തിൻ്റെ ഭാഗമായാണ് പൊലീസ് ഫെയ്‌സ്ബുക് അധികൃതർക്ക് കത്ത് കൈമാറിയത്. ‘എയ്‌ഞ്ചൽ പായൽ’ എന്ന ഫെയ്‌സ്‌ബുക് അക്കൗണ്ടിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാക്കണമെന്നാണ് കത്തിലെ ആവശ്യം.
Also Read: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പാലക്കാട് മനുഷ്യച്ചങ്ങല; ഒരു ലക്ഷം പേരെ അണിനിരത്താൻ ഡിവൈഎഫ്ഐ
കൊച്ചി കപ്പൽശാലയിലെ ഔദ്യോഗിക രഹസ്യ വിവരങ്ങൾ ചോർത്തി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച സംഭവത്തിൽ അറസ്‌റ്റിലായ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. ഫെയ്സ് ബുക്കിലൂടെ ‘എയ്ഞ്ചൽ പായൽ’ എന്ന അക്കൗണ്ടിലേക്കാണ് അതീവ സുരക്ഷാ മേഖലയിൽ ഉള്ള കപ്പലുകളെ ചിത്രങ്ങൾ പങ്കുവച്ചത്. ഐഎൻഎസ് വിക്രാന്തിന്റേതടക്കമുള്ള ചിത്രങ്ങളും വിവരങ്ങളും കൈമാറിയവയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിനാലാണ് അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് ഫെയ്‌സ്ബുക് അധികൃതർക്ക് കത്ത് കൈമാറിയത്. ‘എയ്‌ഞ്ചൽ പായൽ’ എന്ന ഫെയ്‌സ്‌ബുക് അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അന്വേഷണത്തിൻ്റെ തുടക്കത്തിൽ തന്നെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കൂടുതൽ ചിത്രങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. മാർച്ച് മുതൽ ഡിസംബർ 19 വരെയുള്ള കാലയളവിലായിരുന്നു പ്രതി ഇത്തരത്തിൽ ചിത്രങ്ങൾ പങ്കുവെച്ചതെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here