കേരളം എല്ലാ മേഖലയിലും കുതിപ്പില്‍ തന്നെയാണ്. കിതപ്പിലാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴും ഒരു കേരള കമ്പനിയുടെ ഓഹരിയിലെ വന്‍കുതിപ്പിങ്ങനെയാണ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ കേരളത്തിന്റെ കൊച്ചിന്‍ ഷിപ്പ് യാഡ് കുതിപ്പ് തുടരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
ALSO READ: ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു
ഒരു ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസ്സല്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമായി യൂറോപ്പില്‍ നിന്ന് ഒരു വലിയ ഓര്‍ഡര്‍ കമ്പനിക്ക് ലഭിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം വ്യാപാരത്തിനിടെ 7.38 ശതമാനം മുന്നേറി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് കമ്പനിയുടെ ഓഹരി. വെറു അഞ്ചേ അഞ്ചുദിവസം കൊണ്ട് 44%ലധികം ഉയര്‍ച്ച ഓഹരിയിലുണ്ടായി.
ALSO READ: ഹജ്ജ് തീർത്ഥാടനം; കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യവിമാനം ജൂൺ ഒന്നിന് പുറപ്പെടും
2024ല്‍ 178 ശതമാനം മള്‍ട്ടിബാഗര്‍ റിട്ടേണോടെ ഓഹരി ഒന്നിന് 2000 രൂപയ്ക്ക് മുകളിലാണ് വില. കമ്പനിയുടെ നാലാംപാദ ഫലം പുറത്തുവരുന്നതോടെ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1890.20 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരിയാണ് കഴിഞ്ഞദിവസം 2000രൂപയും കടന്ന് മുന്നേറിയത്.
ALSO READ: ലോകമെമ്പാടും ജോസേട്ടായി തരംഗം; 17.3 കോടിയുടെ രൂപയുടെ ആഗോള കളക്ഷൻ
500 കോടി മുതല്‍ 1,000 കോടി രൂപ വരെയുള്ള ഓര്‍ഡറാണ് യൂറോപ്പില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here