ഇഎസ്ഐ ആനുകൂല്യം എല്ലാ തൊഴിലാളികൾക്കും ലഭ്യമാകും വിധം പരിധി ഉയർത്തി പരിഷ്കരിക്കണം: കൊച്ചിൻ ഷിപ്‌യാർഡ് വർക്കേഴ്സ് യൂണിയൻ

ഇഎസ്ഐ ആനുകൂല്യം എല്ലാ തൊഴിലാളികൾക്കും ലഭ്യമാകും വിധം പരിധി ഉയർത്തി പരിഷ്കരിക്കണമെന്ന്‌ കൊച്ചിൻ ഷിപ്‌യാർഡ് വർക്കേഴ്സ് യൂണിയൻ 34-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും യുഡിഎഫും ചേർന്ന് മാധ്യമങ്ങളുടെ പിന്തുണയോടെ നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താൻ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സമ്മേളനം അഭ്യർഥിച്ചു.

ALSO READ: ഉത്തര മലബാർ ജലോത്സവം കേരളപ്പിറവി ദിനത്തിൽ

യൂണിയൻ ജില്ലാ പ്രസിഡന്റ് സി എൻ മോഹനൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ,സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി എൻ മോഹനനെ പ്രസിഡൻ്റായും, എ ജി ഉദയകുമാറിനെ വർക്കിങ് പ്രസിഡൻ്റായും ഒ ഡി ആൽബർട്ട്, എൻ കെ ഷാജി, ടി ബി പ്രമോദ്, സുമ ഗോപി എന്നിവരെ വെെസ് പ്രസിഡന്റുമാരായും പി എ വിനീഷിനെ ജനറൽ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News