‘വന്ദേ ഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ പാറ്റ’, ചിത്രം പങ്കുവെച്ച് ദമ്പതികൾ; ഒടുവിൽ മാപ്പ് ചോദിച്ച് ഐആർസിടിസി

വന്ദേ ഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെന്ന ആരോപണവുമായി ദമ്പതികൾ രംഗത്ത്. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയിലാണ് ദമ്പതികൾക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.
വിദിത് വർഷ്‌ണി എന്ന വ്യക്തി ഭക്ഷണത്തിൻ്റെ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെതിട്ടുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്.

ALSO READ: ‘ആക്ഷൻ സിനിമകൾ ചെയ്യുമ്പോൾ ഇതൊക്കെ ഭംഗിയുള്ളതായി തോന്നും’, മൂക്കിൽ നിന്ന് രക്തം വരുന്ന ചിത്രം പങ്കുവെച്ച് പ്രിയങ്ക ചോപ്ര

‘ഇന്ന് 18-06-24 ന് എൻ്റെ അമ്മാവനും അമ്മായിയും ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്ക് വന്ദേ ഭാരതിൽ യാത്ര ചെയ്യുകയായിരുന്നു. അവർക്ക് ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കിട്ടുകയുണ്ടായി. കാന്റീൻ ജീവനക്കാർക്കെതിരെ കർശനമായ നടപടിയെടുക്കുകയും ഇത് ആവർത്തിക്കാതിരിക്കുകയും വേണം’, ഫോട്ടോ പങ്കുവെച്ചുകൊണ്ട് വിദിത് വർഷ്‌ണി എക്‌സിൽ കുറിച്ചു.

ALSO READ: ആയിരം കൊല്ലം നിങ്ങളുടെ വാൽ കുഴലിൽ ഇട്ടാലും നിവരില്ലെന്ന് നജീബ് കാന്തപുരം; പരാമർശം പിൻവലിക്കണമെന്ന് മന്ത്രി പി രാജീവ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓൺലൈൻ ഷോപ്പിങ് ചെയ്തവർക്ക് പാമ്പിനെ ലഭിച്ച സംഭവവും, ഐസ്‌ക്രീമിൽ നിന്ന് പഴുതാരയെ ലഭിച്ച സംഭവവും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News