വന്ദേ ഭാരത് എക്‌സ്‌പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ; ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് യാത്രക്കാരന്‍

വന്ദേ ഭാരത് എക്‌സ്‌പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍നിന്നും ചത്ത പാറ്റയെ കിട്ടിയതായി പരാതി. ഫെബ്രുവരി ഒന്നിന് വന്ദേ ഭാരത് എക്സ്പ്രസില്‍ റാണി കമലപതിയില്‍ നിന്ന് ജബല്‍പൂര്‍ ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ഒരു യാത്രക്കാരനാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) വിളമ്പിയ ഭക്ഷണത്തില്‍  ചത്ത പാറ്റയെ ലഭിച്ചത്.

Also Read : ഉത്തരാഖണ്ഡില്‍ ലിവിംഗ് റിലേഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും; അല്ലെങ്കില്‍ 6 മാസത്തെ തടവ് ശിക്ഷ

തുടര്‍ന്ന് ആഹാരത്തില്‍ പാറ്റയെ കണ്ടതിന്റെയടക്കം ചിത്രങ്ങള്‍ പരാതിക്കാരന്‍ എക്‌സില്‍ പങ്കുവെച്ചു. ഡോക്ടര്‍ ശുഭേന്ദു കേസരി എന്ന യാത്രക്കാരനാണ് വന്ദേ ഭാരത് എക്‌സ്‌പ്രസില്‍ തനിക്ക് ലഭിച്ച ചത്ത പാറ്റയുള്‍പ്പെടെയുള്ള നോണ്‍ വെജിറ്റേറിയന്‍ താലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ഡമീഡിയയില്‍ പങ്കുവെച്ചത്. ഭക്ഷണത്തിന്റെ വൃത്തിഹീനമായ അവസ്ഥയെക്കുറിച്ച് ജബല്‍പൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ ചിത്രവും യാത്രക്കാരന്‍ പങ്കുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News