വന്ദേ ഭാരത് എക്സ്പ്രസില്‍ ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയില്‍ ചത്ത പാറ്റ; മറുപടിയുമായി റെയില്‍വേ

ഷിര്‍ദ്ദിയില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്ര ചെയ്ത ഒരു കുടുംബത്തിന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ. ഓഗസ്റ്റ് 19നാണ് സംഭവം. ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയില്‍ നിന്നാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. കുടുംബം ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു.

ദിവ്യേഷ് വാങ്കേദ്കര്‍ എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും എക്‌സില്‍ പങ്കുവെച്ചത്. ചത്ത പാറ്റയെ കിട്ടിയ പരിപ്പ് കറിയുടെ ചിത്രവും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനില്‍ (ഐആര്‍സിടിസി) ജെസ്വാനി നല്‍കിയ പരാതിയുടെ ചിത്രവും പോസ്റ്റിലുണ്ട്.

Also Read : ഇന്ത്യ റെസ്‌റ്റോറന്റിനോടൊന്ന് മുട്ടിനോക്കിയതാ… ഒടുവില്‍ മുട്ടുകുത്തിച്ചു! 13 വര്‍ഷത്തെ നിയമപോരാട്ടത്തിന് അറുതി

സംഭവത്തില്‍ ഐആര്‍സിടിസി പ്രതികരിച്ചു. ”സര്‍, താങ്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ അഗാധമായി ഖേദിക്കുന്നു. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സേവന ദാതാവിന് പിഴ ചുമത്തുകയും സേവന ദാതാവിന്റെ അടുക്കള യൂണിറ്റ് സമഗ്രമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്” – ഐആര്‍സിടിസി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News