യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ്; കിരീടം കോക്കോ ഗോഫിന്

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ കോക്കോ ഗോഫ് സ്വന്തമാക്കി. ഫൈനലില്‍ റഷ്യയുടെ അരീന സബലേങ്കയെയാണ് ഗോഫ് പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റില്‍ പരാജയപ്പെട്ടശേഷമാണ് ഗോഫ് കിരീടം സ്വന്തമാക്കിയത്. ഇന്ന് യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ നൊവാക് ജോക്കോവിച്ച് റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ നേരിടും.

READ MORE:പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സെമിയില്‍ നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍ക്കറാസിനെ തോല്‍പ്പിച്ചാണ് മെദ്വദേവ് ഫൈനലിലെത്തിയത്. ജോക്കോവിച്ച് യുവതാരം ബെന്‍ ഷെല്‍ഷട്ടണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നു.

READ MORE:മൊറോക്കോ ഭൂചലനം; മരണം 2000 കടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News