യഥാർത്ഥ തേങ്ങാ ചട്ട്ണി ഇതാണ്; ഒന്ന് പരീക്ഷിച്ച് നോക്കൂ, റെസിപ്പി

തേങ്ങാ ചട്ട്ണി എല്ലാവർക്കും ഇഷ്ട്ടമാണ്. രാവിലെ ഇഡലിയുടെ കൂടെയോ ദോശയുടെ കൂടെയോ ഒക്കെ നല്ല ചൂട് തേങ്ങാ ചമ്മന്തി ഉണ്ടെങ്കിൽ ഭക്ഷണം തൃപ്തികരമാകും. പല രീതിയിൽ നമ്മൾ തേങ്ങാ ചട്ട്ണി ഉണ്ടാകാറുണ്ടെങ്കിലും ഇതാണ് യഥാർത്ഥ റെസിപ്പി. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം…

വേണ്ട ചേരുവകൾ:

തേങ്ങ ചിരകിയത് -1 കപ്പ്
ഇഞ്ചി അരിഞ്ഞത് -1 സ്പൂൺ
പച്ചമുളക് -2 എണ്ണം
ഉപ്പ് -1 സ്പൂൺ
എണ്ണ -2 സ്പൂൺ
കടുക് -1 സ്പൂൺ
ചുവന്ന മുളക് -2 എണ്ണം
കറിവേപ്പില -1 തണ്ട്
തുവര പരിപ്പ്.-1 സ്പൂൺ
ഉഴുന്ന് പരിപ്പ് -1 സ്പൂൺ

Also read: ഉപ്പുമാവ് ഉണ്ടാക്കാൻ ഒരു എളുപ്പവഴി; ഈസി ആൻഡ് ടേസ്റ്റി റെസിപ്പി

ഉണ്ടാക്കുന്ന വിധം:

ആദ്യം തന്നെ മിക്സിയുടെ ജാറിലേയ്ക്ക് തേങ്ങ, പച്ചമുളക്, ഇഞ്ചി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലത് പോലെ അരച്ചെടുക്കുക. അരപ്പ് മാറ്റി വയ്ക്കുക.

ശേഷം ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേയ്ക്ക് ചുവന്ന മുളകും കടുകും കറിവേപ്പിലയും ചേർത്ത് താളിച്ചെടുക്കുക. അതിലേക്ക് തുവര പരിപ്പും ഉഴുന്നു പരിപ്പും ചേർത്ത് നല്ലതുപോലെ വറുത്ത് മാറ്റിവെച്ച ചമ്മന്തിയിലേക്ക് ചേർത്ത് കൊടുക്കുക. ഇതോടെ തേങ്ങാ ചട്ട്ണി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News