മലയാളികൾക്ക് എന്നും ചമ്മന്തി പ്രിയപ്പെട്ടതാണ്. ചമ്മന്തി ഓരോ വിഭവങ്ങൾക്കും ഓരോ രീതിയിലാണ് ഉണ്ടാകാറുള്ളത്. അരകല്ല് അല്ലെങ്കിൽ മിക്സി ഇല്ലാതെ തന്നെ ഒരു രുചികരമായ ചമ്മന്തി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ:
തേങ്ങ ചിരകിയത് – ഒന്നര കപ്പ്
മുളകുപൊടി – ഒരു ടീസ്പൂൺ
ചുവന്നുള്ളി അരിഞ്ഞത് – അരക്കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
വറ്റൽ മുളക് – 3
കറിവേപ്പില – ആവശ്യത്തിന്
Also read: ചപ്പാത്തിയാണോ? എങ്കിൽ ഒപ്പം കഴിക്കാൻ എളുപ്പത്തിൽ ഒരു പരിപ്പ് കറി ഉണ്ടാക്കിയാലോ?
ഉണ്ടാക്കുന്ന വിധം:
ആദ്യം തന്നെ ചുവന്നുള്ളി അരിഞ്ഞ് മാറ്റിവെച്ചതിൽ നിന്ന് ഒരു ടേബിൾ സ്പൂൺ താളിക്കാനായി മാറ്റിവെയ്ക്കുക.
ബാക്കിയുള്ള ചുവന്നുള്ളി, തേങ്ങ ചിരകിയത്, മുളകുപൊടി, ഉപ്പ് എന്നിവ കൈകൊണ്ടു നന്നായി ഞെരടി യോജിപ്പിച്ച് എടുക്കുക.
അതിന് ശേഷം ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ചുവന്നുള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവ വഴറ്റുക.
ഉള്ളി ഇളം ബ്രൗൺ നിറമാകുമ്പോൾ തയാറാക്കിയ ചമ്മന്തി ചേർത്ത് യോജിപ്പിച്ചെടുക്കുക.
ശേഷം അടച്ചുവെച്ച് ചെറിയ തീയിൽ 3 മിനിറ്റ് വേവിക്കുക. രുചികരമായ ചമ്മന്തി തയാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here