ചാഞ്ഞ് നില്‍ക്കുന്ന തെങ്ങില്‍ കയറി പുഴയിലേക്ക് ചാടാന്‍ ശ്രമം; തെങ്ങ് കടപുഴകി പുഴയില്‍ വീണ് അപകടം

പുഴയിലേക്ക് ചാടാന്‍ ചാഞ്ഞുകിടന്ന തെങ്ങില്‍ തയറിയ നാല് യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. മലപ്പുറം കാളിക്കാവ് ഉദിരംപൊയില്‍ കെട്ടുങ്ങല്‍ ചിറയിലാണ് സംഭവം നടന്നത്. യുവാക്കള്‍ തെങ്ങില്‍ കയറിയതിന് പിന്നാലെ തെങ്ങ് കടവുപുഴകി പുഴയില്‍ വീഴുകയായിരുന്നു.

Also Read- തങ്ങൾ ഇന്ത്യൻ സിനിമാ അഭിനേതാക്കൾ ;നിരോധിച്ചാലും കയറി അഭിനയിക്കും;ഫെഫ്സിക്കെതിരെ റിയാസ്ഖാൻ

ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കരുളായി സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. പുഴയില്‍ ചാടാന്‍ യുവാക്കള്‍ തെങ്ങില്‍ കയറുകയായിരുന്നു. ഇതിനിടെ തെങ്ങ് കടപുഴകി. യുവാക്കള്‍ മുകളിലേക്ക് തെറിച്ചെങ്കിലും പുഴയില്‍ വീണതോടെ അപകടം ഒഴിവായി.

Also Read- കള്ളന് വീട്ടില്‍ ഒളിത്താവളമൊരുക്കി മറ്റൊരു കള്ളന്‍; ഒടുവില്‍ രണ്ട് കള്ളന്മാരും പൊലീസ് പിടിയില്‍

യുവാക്കളെ കാളിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. തെങ്ങില്‍ കയറി പുഴയിലേക്ക് ചാടി കുളിക്കാന്‍ നിരവധി യുവാക്കള്‍ ഇവിടെ എത്താറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News