കണ്ണൂര്‍ പഴയങ്ങാടിയില്‍ തെങ്ങ് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം. മുട്ടം കക്കാടപ്പുറം സ്വദേശി മുഹമ്മദ് നിസാലാണ് മരിച്ചത്. ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. പഴയങ്ങാടി മുട്ടം സ്വദേശികളായ മന്‍സൂറിന്റെയും സമീറയുടെയും മകനാണ് മരിച്ച നിസാല്‍.
വീടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നത് കാണാനായി കുട്ടി സംഭവ സ്ഥലത്തെത്തി. ഇതിനിടയില്‍ തെങ്ങ് മറിഞ്ഞ് നിസാലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം്.ജെസിബി ഉപയോഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെ ദിശ മാറി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മുട്ടം വെങ്ങര മാപ്പിള യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് നിസാല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here