ക്യാമ്പസുകളിലെ പരിപാടികള്‍ക്ക് പെരുമാറ്റച്ചട്ടം ഉടനെ: മന്ത്രി ഡോ.ആര്‍ ബിന്ദു

കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്യാമ്പസുകളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയ്യാറാക്കാന്‍ സമിതി രൂപീകരിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കുസാറ്റ് ദുരന്തത്തെക്കുറിച്ചുള്ള സമഗ്ര അന്വേഷണവും സമിതി നടത്തും.

Also Read : പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍; ഒപ്പിട്ടത് ഗവര്‍ണര്‍ക്കെതിരായ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ

എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. രാജശ്രീ എം.എസ് (മുന്‍ വൈസ് ചാന്‍സലര്‍), സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മേധാവി ഡോ. ബൈജു കെ.ആര്‍. എന്നിവരടങ്ങിയതാണ് സമിതി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

Also Read : സകല കുത്തുവാക്കുകളും ഭേദിച്ച് അബിഗേലിനെ കണ്ടെത്താൻ മാധ്യമപ്രവത്തകർ സഹായിച്ചെന്ന് ഷെയ്ൻ നിഗം

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ ടെക്‌ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മൂന്നു വിദ്യാര്‍ത്ഥികളും ഒരു സന്ദര്‍ശകനും മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പെരുമാറ്റച്ചട്ടം രൂപീകരിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ക്യാമ്പസുകളില്‍ സമാനമായ പരിപാടികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട പൊതു നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട പെരുമാറ്റച്ചട്ടമാണ് സമിതി തയ്യാറാക്കുകയെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News