രാത്രി 10 ക‍ഴിഞ്ഞാല്‍ ആരെയും മുറിയില്‍ കൊണ്ടുവരരുത്;  ഡൽഹി താരങ്ങൾക്ക് പെരുമാറ്റച്ചട്ടം

ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സ്  കളിക്കാര്‍ക്കായി ഒരുക്കിയ പാര്‍ട്ടിയില്‍ ഒരു താരം യുവതിയോട്  മോശമായി പെരുമാറിയതില്‍  നടപടിയുമായി ഫ്രാഞ്ചൈസി.
സംഭവത്തില്‍ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കര്‍ശനമായ  പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരിക്കുകയാണ്  ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റ്.

പുതിയ ചട്ടമനുസരിച്ച് എല്ലാ ടീം അംഗങ്ങളും രാത്രി 10 മണിക്ക് ശേഷം പരിചയക്കാരെ മുറികളിലേക്ക് കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. ഇനി 10 മണിക്ക് ശേഷം താരങ്ങള്‍ക്ക് ആരെയെങ്കിലും കാണണമെന്നുണ്ടെങ്കില്‍ അത് ടീം ഹോട്ടലിലെ പൊതുവായ ഇടങ്ങളില്‍ (ഹോട്ടല്‍ കോഫി ഷോപ്പ്, ഭക്ഷണശാല) വെച്ച് മാത്രമേ അനുവദിക്കൂ.

ഏതെങ്കിലും കളിക്കാരന് ആരെയെങ്കിലും അവരുടെ മുറികളിലേക്ക് കൊണ്ടുവരണമെന്നുണ്ടെങ്കില്‍ അക്കാര്യം മുന്‍കൂട്ടി ഐപിഎല്‍ ടീം ഇന്‍റഗ്രിറ്റി ഓഫീസറെ അറിയിക്കേണ്ടതുണ്ട്. കൂടാതെ ഇവര്‍ അതിഥിയുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.

ഏത് തരത്തിലുള്ള സന്ദര്‍ശനത്തിനായിട്ടാണെങ്കിലും ഹോട്ടലില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് എല്ലാ താരങ്ങളും അക്കാര്യം ഡല്‍ഹി ക്യാപ്പിറ്റല്‍സിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. ഇവ ലംഘിക്കുന്ന സാഹചര്യത്തില്‍ കളിക്കാര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും കൂടാതെ ഫ്രാഞ്ചൈസിക്ക് ഉടനടി ഇവരുമായുള്ള കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാമെന്നും പറയുന്നു. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ വിജയത്തിനു പിന്നാലെ ഫ്രാഞ്ചൈസി, താരങ്ങള്‍ക്കായി സംഘടിപ്പിച്ച പാര്‍ട്ടിക്കിടെയാണ് ഒരു ഡല്‍ഹി കളിക്കാരന്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതിയോട് അപമര്യാദയായി പെരുമാറിയത്.

കളിക്കാര്‍ക്ക് ഭാര്യമാരെയും പെണ്‍ സുഹൃത്തുക്കളെയും സംഘത്തോടൊപ്പം കൂട്ടാന്‍ അനുവാദമുണ്ടെങ്കിലും അവരുടെ ചിലവ് താരങ്ങള്‍ തന്നെ വഹിക്കണം. യാത്രാവേളയില്‍ ക്രിക്കറ്റ് താരങ്ങള്‍ താമസിക്കുന്ന അതേ മുറിയിലാണ് ഇവര്‍ താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News