കോഡിങ് അത്ര എളുപ്പമല്ല; എഐക്ക് അങ്ങനെയൊന്നും മനുഷ്യരെ മറികടക്കാനാകില്ല: ​ഗൂ​ഗിൾ റിസർച്ച് ​ഹെഡ്

AI Code

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പലവിധമായ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഒരോ ദിവസവും അഡ്വാൻസ് ആയികൊണ്ടിക്കുന്ന ടെക്നോളജി മനുഷ്യനു തന്നെ പകരക്കാരനാകുമോ എന്ന ചോ​ദ്യം ഉയർത്തുകയാണ്. എന്നാൽ എഐക്ക് മനുഷ്യ ഡെവലപ്പർമാരെ മാറ്റിസ്ഥാപിക്കുവാൻ സാധിക്കുകയില്ലെന്ന് ഗൂഗിളിൻ്റെ റിസർച്ച് ​ഹെഡ് യോസി മാറ്റിയാസ്.

കോഡിങ്ങിൽ GitHub, Copilot പോലുള്ള എഐ സാങ്കേതികവിദ്യകൾ മുന്നേറുമ്പോഴാണ് കോഡിങ് ജോലികൾ കാലഹരണപ്പെട്ടേക്കാം എന്ന ചിന്ത പ്രചരിച്ചത്. ഇവ കോഡിങ് സമയം 70 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും എന്ന് വിദ​ഗ്ദർ പറയുമ്പോഴും മനുഷ്യർക്ക് പകരം കോഡിങ് ചെയ്യാൻ എഐ സാങ്കേതികവിദ്യക്ക് സാധിക്കില്ലെന്നാണ് മാറ്റിയാസിന്റെ അഭിപ്രായം.

Also Read: പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ വേഗം ഫ്ലിപ്കാർട്ടിലേക്ക് വിട്ടോളൂ…തകർപ്പൻ ഓഫറുകളിതാ !

ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിലാണ് യോസി മാറ്റിയാസ് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. ജൂനിയർ തലത്തിലുള്ള ജോലികളിൽ എഐ സഹായിച്ചേക്കാം എന്നാൽ മുഴുവൻ കോഡിംഗ് പ്രക്രിയയും എഐക്ക് ചെയ്യാൻ സാധിക്കുകയില്ല. കൂടാതെ . AI- ജനറേറ്റഡ് കോഡ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അതിനും മനുഷ്യ അവലോകനവും മൂല്യനിർണ്ണയവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഇതൊക്കെ സിമ്പിൾ പാസ്‌വേഡാണ് കേട്ടോ; ഏറ്റവും എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ കഴിയുന്ന പാസ്‌വേഡുകൾ ഇന്ത്യാക്കാരുടേത്

സോഫ്റ്റ്‌വെയർ വ്യവസായത്തിനപ്പുറത്തേക്ക് കോഡിങ്ങിന്റെ പ്രാധാന്യം വർധിച്ചിട്ടുണ്ടെന്നും, ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ദൈനംദിന ജീവിതത്തിൽ ഗണിതശാസ്ത്രത്തിനുള്ള പ്രാധാന്യം പോലെ കോഡിങ്ങും അടിസ്ഥാനപരമായി പഠിച്ചിരിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊഫഷണൽ പ്രോഗ്രാമർമാരാകാൻ ആഗ്രഹിക്കാത്തവർക്ക് പോലും അടിസ്ഥാനപരമായി കോഡിങ് അറിഞ്ഞിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മാറ്റിയാസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News