കോഫി പൗഡർ മതി? ബ്യുട്ടി പാർലർ വീട്ടിൽ തന്നെ, തിളക്കം വീണ്ടെടുക്കാം

coffee powder

ചർമത്തിന്റെ തിളക്കത്തിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്യൂട്ടി ടിപ്സ് ഉണ്ട്. അതും അടുക്കളയിൽ ഉപയോഗിക്കുന്ന കോഫി പൗഡർ കൊണ്ട്. കോഫി നല്ലൊരു സ്‌ക്രബറും മുഖചർമത്തിന് ഏറ്റവും ഉപയോഗപ്രദവുമായ ഒന്നാണ്, ഇതിന്റെ കൂടെ മഞ്ഞൾപൊടി, തൈര്, അരിപൊടി എന്നിവ ചേർത്ത് മുഖത്തെയും ചർമത്തിലെയും വെയിലേറ്റ പാടുകൾ വളെരെ പെട്ടന്ന് തന്നെ മാറ്റം. കൂടാതെ കണ്ണിനടിയിലെ കരുവാളിപ്പ് മാറാനും ഇത് സഹായകമാണ്. ഈ ഫേസ് പാക്ക് ഒരു മാജിക് റിസൾട്ട് തന്നെ തരുമെന്നതിൽ സംശയമില്ല.

തൈര് നാച്ചുറൽ ബ്ലീച്ച് ആണ്. മുഖത്തെ സ്വാഭാവിക ഭംഗിക്കായി തൈര് ഉപയോഗിക്കാം. ഏറ്റവും നല്ല റിസൾട്ട് തന്നെ തൈര് വെറുതെ മുഖത്ത് ഇട്ടാലും ലഭിക്കും.

ALSO READ: മുടിയുടെ ആരോഗ്യത്തിനായി റോസ്മേരി വാട്ടർ

ഒരു സ്പൂൺ കാപ്പിപ്പൊടിയും അതേ അളവിൽ അരിപ്പൊടിയും എടുക്കുക. കുറച്ച് മഞ്ഞൾപൊടിയും കൂടി ചേർക്കുക. അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ തൈര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും കൈകാലുകളിലും തേച്ചു പിടിപ്പിക്കുക. ഈ പാക്ക് നന്നായി ഉണങ്ങിയ ശേഷം കൈകൾ നനച്ച് ചെറുതായി മുഖം മസാജ് ചെയ്തു കൊടുക്കണം. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകി ക‌ളയുക. വളരെ പെട്ടന്ന് തന്നെ റിസൾട്ട് കിട്ടുന്ന ഒന്നാണ് ഇത് എന്നതിൽ സംശയമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News