വീട്ടിലുണ്ടാക്കാം മധുരമൂറും വെറൈറ്റി പുഡ്ഡിംഗ്

പുഡ്ഡിംഗ് ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. വീട്ടിൽ പുഡ്ഡിംഗ് ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവരാണോ നിങ്ങൾ. എങ്കിൽ വളരെ എളുപ്പത്തിൽ രുചികരമായ വ്യത്യസ്ത പുഡ്ഡിംഗുകള്‍ ഉണ്ടാക്കി നോകാം.

ഗ്ലാസ് പുഡ്ഡിംഗ്

ആവശ്യമുള്ള സാധനങ്ങള്‍
കരിക്കിന്‍ വെളളം- ഒരു കരിക്കിന്റേത്
ചൈനാഗ്രാസ്- അഞ്ച് ഗ്രാം
പഞ്ചസാര- ആവശ്യത്തിന് (കരിക്കിന്‍ വെള്ളത്തിന്റെ മധുരം അനുസരിച്ച്)

തയാറാക്കുന്ന വിധം
കരിക്കിന്‍ വെള്ളത്തില്‍ ചൈനാഗ്രാസും പാകത്തിന് പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ ചെറുതീയില്‍ വച്ച് ഉരുക്കുക. ഒരു പുഡ്ഡിംഗ് ഡിഷില്‍ കരിക്കിന്റെ കാമ്പ് അരിഞ്ഞിടുക. അതിലേക്ക് കരിക്കിന്‍ വെള്ളം മിശ്രിതം ഒഴിച്ച് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് സേര്‍വ് ചെയ്യാം.

Also read:പത്തനംതിട്ടയില്‍ യുവാവിനെ കാണാതായ സംഭവം; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

കോഫി പുഡ്ഡിംഗ്

ആവശ്യമുള്ള സാധനങ്ങള്‍
കോഫി- ബ്രൂ (അല്പം വെളളത്തില്‍ കലക്കി അധികം കയ്പ്പാകാതെയെടുത്തത്)
ജലാറ്റിന്‍- ഉരുക്കി വയ്ക്കുക
ക്രീം-ആവശ്യത്തിന്
കണ്ടന്‍സിഡ് മില്‍ക്ക്- അര ടിന്‍

തയാറാക്കുന്ന വിധം
കോഫി, ക്രീം, കണ്ടന്‍സ്ഡ് മില്‍ക്ക് ഇവ മിക്‌സ് ചെയ്യുക. ശേഷം ജലാറ്റിന്‍ ഉരുക്കിയത് ചേര്‍ത്തിളക്കുക. സെറ്റാകാന്‍ അര മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കാം. സൈഡായി വിപ്പിംഗ് ക്രീം വച്ച് വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News