കോയമ്പത്തൂര്‍ സ്‌ഫോടനം; പ്രധാനകണ്ണി എന്‍ഐഎ പിടിയില്‍

കഴിഞ്ഞ ഒക്ടോബറില്‍ കോയമ്പത്തൂരില്‍ നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തിലെ പ്രധാന കണ്ണികളിലൊരാള്‍ കൂടി പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശിയായ താഹനസീറാണ് ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ളത്. സംഭവുമായി ബന്ധപ്പെട്ട് പതിനഞ്ചാമത്തെ അറസ്റ്റാണ് എന്‍ഐഎ രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ: കേരളത്തിൽ ഭക്ഷ്യസംസ്കരണ രംഗത്ത് മികച്ച അവസരം: മന്ത്രി പി രാജീവ്

കൊല്ലപ്പെട്ട ജമീഷാ മൂബീന്റെ ഏറ്റവും അടുത്ത കൂട്ടാളിയാണ് പിടിയിലായ താഹനസീര്‍. ജമീഷയ്ക്കും മറ്റൊരു പ്രതിയായ മുഹമ്മദ് തൗഫീക്കിനുമൊപ്പം സ്‌ഫോടനം നടത്താന്‍ ഇയാള്‍ ഗൂഡാലോചന നടത്തിയെന്നാണ് തെളിഞ്ഞിരിക്കുന്നത്.

ALSO READ: പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന്‍ ഏറ്റവും മികച്ചത്; ട്രോഫി സമ്മാനിച്ച് മുഖ്യമന്ത്രി

ഐഎസ്‌ഐഎസ് പ്രേരണയാല്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കാറില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ജമേഷ മുബീന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഇയാള്‍ താമസിച്ചിരുന്ന പ്രദേശത്ത് ആക്രമണത്തിന് ഒരാഴ്ച മുമ്പ് താഹനസീറും കൂട്ടാളി തൗഫീഖും സന്ദര്‍ശിച്ചിരുന്നു.

ALSO READ: പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന്‍ ഏറ്റവും മികച്ചത്; ട്രോഫി സമ്മാനിച്ച് മുഖ്യമന്ത്രി

താഹനസീറിന്റെ ഡിജിറ്റല്‍ ഉപകരണം പരിശോധിച്ചതില്‍ നിന്നും ഐഎസ്‌ഐഎസിന്റെ ലേഖനങ്ങളില്‍ നിന്നും പ്രചോദനം കൊണ്ടാണ് ഇയാള്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതെന്ന് വ്യക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News