ഉത്തരേന്ത്യ കൊടുംശൈത്യത്തിലേക്ക്. ദില്ലിയിലും ഇപ്പോൾ തണുപ്പ് രൂക്ഷമായിരിക്കുകയാണ്. രാവിലെ ആറ് മുതല്‍ എട്ട് വരെ
ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ ശൈത്യതരംഗമുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ
നിരീക്ഷണ കേന്ദ്രം നൽകുന്നത്.
ഇന്നലെ 23.7 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ദില്ലിയിൽ രേഖപ്പെടുത്തിയത്.ഈ ശൈത്യകാലത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ രണ്ടാമത്തെ താപനിലയായിരുന്നു ഇത്.അതേസമയം ഇന്നലെ ദില്ലിയിലും അതിൻ്റെ സമീപ പ്രദേശങ്ങളിലും വൈകുന്നേരങ്ങളിൽ ചെറിയ മഴ പെയ്തതിരുന്നു.
ALSO READ; വീണ്ടും ഇരുട്ടടി; വിഴിഞ്ഞം വിജിഎഫ് ഗ്രാൻ്റ് തിരിച്ചടച്ചേ തീരുവെന്ന് കേന്ദ്രം
ഇന്നലെ വൈകുന്നേരം ദില്ലി (ഐജിഐ എയർപോർട്ട്, വസന്ത് കുഞ്ച്, ഹൗസ് ഖാസ്, മാളവ്യ നഗർ, കൽക്കാജി, മെഹ്‌റൗളി, തുഗ്ലക്കാബാദ്, ഛത്തർപൂർ, ഇഗ്‌നോ, അയാ നഗർ, ദേരാമണ്ടി), എൻസിആർ പ്രദേശങ്ങൾ (നോയിഡ, ഗുരുഗ്രാം, മനേസർ) എന്നിവിടങ്ങളിൽ മഴ പെയ്തു. ഒപ്പം ഹരിയാനയിലെ ഫറൂഖ് നഗറിലും മഴ പെയ്തിരുന്നു.അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here