ദില്ലിയിൽ അതിശൈത്യം തുടരുന്നു, കേരളത്തിൽ നിന്ന് എത്തേണ്ട ട്രെയിനുകൾ മണിക്കൂറുകൾ വൈകും

ദില്ലിയിൽ ഇന്ന് കുറഞ്ഞ താപനില അഞ്ചു ഡിഗ്രി രേഖപ്പെടുത്തി. വരുന്ന രണ്ട് ദിവസങ്ങളിൽ ഇതേ നില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്. ദില്ലിയിൽ ഇന്ന് എത്തേണ്ട കേരള എക്സ്പ്രസ്സ്‌ 8 മണിക്കൂറും,മംഗള എക്സ്പ്രസ്സ്‌ 7 മണിക്കൂറും വൈകി ഓടുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ -ലഡാക്ക് മേഖലകൾ എന്നിവിടങ്ങളിൽ പലയിടത്തും താപനില പൂജ്യത്തിനും താഴെയാണ്.

ALSO READ: വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ പിടികൂടാൻ ഇന്നും ശ്രമം തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News