കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ വീണ്ടും കോളിഫോം ബാക്റ്റീരിയ

COLIFORM BACTERIA

കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ വീണ്ടും കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.വിദഗ്ധരുടെ സഹായത്തോടെ ഫ്ലാറ്റ് അധികൃതർ നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഫ്ലാറ്റിൽ താമസിക്കുന്ന 27 ഓളം പേർ ഇന്നലെയും ഇന്നുമായി ചികിത്സ തേടിയിരുന്നു. ഇതിൽ രണ്ടു പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്നാണ് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ഫ്ലാറ്റിലെ കുടിവെള്ളം പരിശോധിച്ചത്.

 സ്വകാര്യ ലാബിലെ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഫ്ലാറ്റുകാർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ശേഖരിച്ചു.

ALSO READ; അങ്കണവാടിയിൽ നിന്നും കുഞ്ഞ് വീണു, വീട്ടുകാരെ അറിയിക്കാതെ ജീവനക്കാർ സംഭവം മറച്ചുവെച്ചു; 3 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

കുടിവെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലും ഫ്ലാറ്റിലെ വെള്ളത്തിൽ കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കുട്ടികൾ ഉൾപ്പെടെ 200ലധികം ആളുകൾ ചികിത്സ അന്ന് തേടിയിരുന്നു.

നിലവവിൽ ആളുകൾ ആരും ആശുത്രിയിൽ ചികിത്സയിൽ കഴിയുന്നില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഫ്ളാറ്റിൽ തുടർ ചികിത്സയിൽ നിരവധി പേർ കഴിയുന്നുണ്ട്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News