കൺട്രോൾ ആന്‍ഡ് ഇൻസ്ട്രുമെൻ്റേഷൻ മേഖലയിൽ കെൽട്രോൺ നോർവേയുമായി കൈകോർക്കുന്നു

keltron

കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ ഇലക്ട്രിക്, ഹൈഡ്രോളിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെൽട്രോണും, നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി എൽടോർക്ക് – മായി ധാരണാപത്രം ഒപ്പിട്ടു. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലാണ് കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായരും എൽടോർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹെർമൻ ക്ലങ്‌സോയറും തമ്മിൽ സഹകരണപത്രം കൈമാറിയത്.

ALSO READ : കരയിൽനിന്ന് മാത്രമല്ല, കടലിൽ നിന്നും ഇനി റോക്കറ്റ് വിക്ഷേപിക്കാം; പുത്തൻ സാങ്കേതിക വിദ്യയിൽ 8 ഉപഗ്രഹങ്ങള്‍ ഭ്രമണപദത്തിലെത്തിച്ച് ചൈന

കഴിഞ്ഞ 40 വർഷത്തോളമായി ഒ.എൻ.ജി.സി, ഭെൽ, എൽ&ടി തുടങ്ങി ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ അരൂരിലുള്ള കെൽട്രോൺ യൂണിറ്റായ കെൽട്രോൺ കൺട്രോൾസിൽ നിർമ്മിച്ച് നൽകിവരുന്നുണ്ട്. കൺട്രോൾ സിസ്റ്റത്തിന്റെ രൂപകല്പന, എഞ്ചിനീയറിംഗ്, സിസ്റ്റം ഇന്റഗ്രേഷൻ, പ്രോഗ്രാമിംഗ്, കമ്മിഷനിങ് തുടങ്ങിയവയും കെൽട്രോൺ നിർവഹിക്കുന്നുണ്ട്. എൽടോർക്കുമായുള്ള സഹകരണ കരാറിന്റെ ഭാഗമായി ഇലക്ട്രിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകൾ നിർമ്മിക്കുന്നതിന് കെൽട്രോണിന് സാധിക്കും.

ALSO READ : വ്യാജ വാര്‍ത്തകള്‍ ചമച്ച വലതുപക്ഷ മാധ്യമങ്ങള്‍ വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ മാനസികമായി പ്രതിസന്ധിയിലാക്കി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

1980 കളിൽ തന്നെ രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലേക്കും വ്യവസായശാലകളിലേക്കും കൺട്രോൾ & ഇൻസ്ട്രമെന്റേഷൻ സംവിധാനങ്ങളും, ന്യൂമാറ്റിക് ആക്ചുവേറ്ററുകളും, കെൽട്രോൺ കൺട്രോൾസിൽ നിന്നും നിർമ്മിച്ചു നൽകിയിരുന്നു. വിവിധ നിലയങ്ങളിൽ കെൽട്രോൺ സ്ഥാപിച്ചു നൽകിയിട്ടുള്ള സംവിധാനങ്ങൾ നിലവിലും പ്രവർത്തിക്കുന്നു എന്നുള്ളത് കെൽട്രോണിന്റെ ഗുണമേന്മ വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, കെൽട്രോൺ ചെയർമാൻ എൻ. നാരായണമൂർത്തി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News