ഉത്പന്നങ്ങൾ വിൽക്കാൻ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോദിക്കുന്നവരാണ് മിക്ക കമ്പനികളും. ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ക്രെഡിറ്റ് കാര്‍ഡ്, ബാങ്കിങ് എന്നീ സേവനങ്ങള്‍ക്കായി ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പടെയുള്ളവ നിര്‍ബന്ധമായും കൈമാറേണ്ടതുണ്ട്. എന്നാൽ ഈ പ്രവണതയ്ക്ക് നിയമപരിരക്ഷയുണ്ടോ എന്നത് ഒരു സുപ്രധാന ചോദ്യമാണ്.
ALSO READ: ലൈഫ് മിഷൻ പദ്ധതിക്ക് കേന്ദ്രം നൽകുന്നത് തുച്ഛമായ സഹായം: മന്ത്രി എംബി രാജേഷ്
വ്യക്തിഗത വിവര സംരക്ഷണ ബില്ലിലെ വ്യവസ്ഥ പ്രകാരം ഉപഭോക്താക്കളുടെ വിവരങ്ങള്‍ സമ്മതമില്ലാതെ ശേഖരിക്കാനോ ഉപയോഗിക്കാനോ പാടില്ല. ഒരാളുടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉദ്ദേശം ആ വ്യക്തി അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്. സമ്മതം പിന്‍വലിച്ചാല്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വ്യക്തികളുടെ ഡാറ്റ ദുരുപയോഗം ചെയ്താല്‍ 250 കോടി രൂപ വരെ പിഴ നല്‍കേണ്ടിവന്നേക്കാം. വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാലും പിഴതുക സമാനമാണ്.
ALSO READ: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വിഡി സതീശന്‍ വിഭാഗത്തിന് വൻ തിരിച്ചടി
വ്യക്തികളുടെ വിവരങ്ങൾ ഉപഭോക്തൃ ആവശ്യങ്ങൾക്കായി ശേഖരിച്ച് ഓൺലൈനായി ദുരുപയോഗം ചെയ്യുന്നത് വ്യാപകമാണ്. വ്യക്തികളുടെ സ്വകാര്യത ഇന്ത്യൻ ഭരണഘടനാ പ്രകാരം മൗലികാവകാശമായി നിലനിൽക്കുന്നതിനാലാണ് ഈ ആക്ട് നിലവിൽ വന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here