തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും തിരിച്ചടി; ജോസഫ് ഗ്രൂപ്പിൽ കൂട്ടരാജി

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ജോസഫ് ഗ്രൂപ്പിൽ കൂട്ടരാജി. എലിക്കുളം മണ്ഡലം പ്രസിഡൻ്റ് സന്തോഷ് മൂക്കിലിക്കാട്ട്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, രാജേഷ് ഉമ്മൻകോശി, പാലാ യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡൻ്റ്, ഷിനു പാലത്തിങ്കൽ, ദളിത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡൻ്റ്, സന്തോഷ് വി.കെ എന്നിവർ ഉൾപ്പടെ അൻപതോളം പേരാണ് ഒരു ദിവസം പാർട്ടി വിട്ടത്.

Also Read: ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പറഞ്ഞിരുന്നകാലത്ത് അവരുടെ ദുർഭരണം വീണ്ടും വരാതിരിക്കാൻ ജനം തീരുമാനിച്ചു: മുഖ്യമന്ത്രി

ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ രാജിക്ക് പിന്നാലെയാണ് ഗ്രൂപ്പിൽ കൂട്ടരാജി ഉണ്ടായത്. സജിയുടെ രാജി വലിയ വിഭാഗീയതയ്ക്കാണ് പാർട്ടിക്കുളിൽ വഴി തെളിച്ചതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

Also Read: മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറും: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News