‘പവര്‍ കപ്പിള്‍സ്’; കോട്ടയം,എറണാകുളം ജില്ലകളെ നയിക്കാന്‍ കളക്ടര്‍ ദമ്പതികള്‍

കോട്ടയം,എറണാകുളം ജില്ലകളെ നയിക്കാന്‍ ഇനി ദമ്പതികള്‍.എറണാകുളം ജില്ലാ കളക്ടറായി എന്‍ എസ് കെ ഉമേഷ് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് കോട്ടയം ജില്ലാ കളക്ടറായി ഭാര്യ വിഗ്നേശ്വരി എത്തിയിരിക്കുന്നത്.

മൂന്ന് മാസം മുന്‍പാണ് ഭര്‍ത്താവ് ഉമേഷ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്.വ്യാഴാഴ്ച രാവിലെ കുടുംബ സമേതം എത്തിയാണ് പുതിയ കളക്ടര്‍ ജില്ലയുടെ ഭരണസാരഥിത്യം ഏറ്റെടുത്തത്.ഡോ.പി.കെ ജയശ്രീ സര്‍വീസില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ്  ജില്ലയുടെ 48-ാമത് കളക്ടറായി വിഗ്നേശ്വരി ചുമതലയേറ്റത്.സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ വഴി ജില്ലയെ കുറിച്ച് പഠിക്കാനും നൂതന പദ്ധതികള്‍ നടപ്പാക്കാനുമാണ് കളക്ടറുടെ ആദ്യ ശ്രമം.

2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് വിഗ്നേശ്വരി.കെ ടി ഡി സി എംഡി ആയും കോളേജിയേറ്റ് എജുക്കേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.വിവാഹം നടക്കുമ്പോള്‍ ഉമേഷ് വയനാട് സബ് കളക്ടറും വിഗ്‌നേശ്വരി കോഴിക്കോട് സബ് കളക്ടറുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News