മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്, കര്‍ഷകര്‍ ഇന്ന് മടങ്ങും

മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ പ്രതിഷേധ സമരം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ജില്ലാ കളക്ടര്‍ നേരിട്ടെത്തി കര്‍ഷക നേതാക്കള്‍ക്ക് കൈമാറി.

സമരം പിന്‍വലിച്ചതായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എം എല്‍ എയുമായ ജെ പി ഗാവിത് പ്രഖ്യാപിച്ചു. ഇതിനിടെ 7 ദിവസമായി തുടരുന്ന സമരപോരാട്ടത്തിനിടെ കുഴഞ്ഞു വീണ കര്‍ഷകനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 58കാരനായ പുണ്ട്‌ലിക് യാദവാണ് മരിച്ചത്.

നാസിക്കില്‍ നിന്നും മുംബൈയിലേക്ക് ആരംഭിച്ച കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള ലോംഗ് മാര്‍ച്ച് താനെ ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ കിസാന്‍ സഭ മുന്നോട്ടുവച്ച 14 ആവശ്യങ്ങളും അംഗീകരിക്കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നത് വരെ ജാഥ നിര്‍ത്തിവച്ച് കര്‍ഷകര്‍ താനെ ജില്ലയിലെ വാസിന്ത് കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുകയായിരുന്നു. സമരം പിന്‍വലിച്ചതോടെ ഇവിടെ തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ ഇന്നുതന്നെ ബസുകളിലും ട്രെയിനുകളിലുമായി സ്വദേശത്തേക്ക് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News