ആദ്യ ശമ്പളം എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജിന് സമ്മാനിച്ച് കളക്ടര്‍ കൃഷ്ണ തേജ

മാതൃകയായി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. ചുമതലയേറ്റശേഷം ലഭിച്ച ആദ്യ ശമ്പളം അദ്ദേഹം എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജിന് സമ്മാനിച്ചു. മാര്‍ച്ച് 22നാണ് വിആര്‍ തേജ തൃശൂര്‍ ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്നത്.

കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്നും കഴിവുള്ളവര്‍ കുട്ടികളെ സഹായിക്കുന്നതിനായി മുന്നോട്ടുവരണമെന്നും കലക്ടര്‍ പറഞ്ഞു.

2016ല്‍ അസിസ്റ്റന്റ് കളക്ടറായിരിക്കെ എസ് ഒ എസ് ചില്‍ഡ്രന്‍സ് വില്ലേജ് സന്ദര്‍ശിച്ചിരുന്നുവെന്നും അന്നത്തേതിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News