തൃശൂര്‍ കളക്ടര്‍ കൃഷ്ണ തേജ ചടങ്ങില്‍ പങ്കെടുക്കവെ തന്റെ ജീവിതകഥ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. തന്റെ കുട്ടിക്കാലം മുതലുള്ള പഠനവും ജീവിതവുമായി ബന്ധപ്പെട്ട വികാരനിര്‍ഭരമായ പ്രസംഗം സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു.”ഇന്ന് എല്ലാവരുമെന്ന ജില്ലാ കലക്ടര്‍ എന്ന് വിളിക്കുന്നു. ഒന്നാം തവണ വിജയിച്ച കളക്ടര്‍, രണ്ടാം തവണ വിജയിച്ച കളക്ടര്‍ എന്നല്ല ആരുമെന്നെ വിളിക്കുന്നത്. അതിനര്‍ഥം എത്ര തവണ പരാജയപ്പെട്ടു എന്നല്ല, നമ്മുടെ ജീവിത ലക്ഷ്യം നേടിയോ എന്നതാണ്” അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ആര്‍ക്കും പ്രചോദനം ഉണ്ടാക്കുന്നവയാണ്.
Also Read: ഹോളിവുഡ് സമരത്തിന് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര
ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള താന്‍ ഏഴാം ക്ലാസ് വരെ ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നെന്നും ക്ലാസിലെ 25 കുട്ടികളില്‍ തന്റെ സ്ഥാനം 24മതോ 25ാമതോ മാത്രമാണത്രെ. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുടുംബത്തിന് സാമ്പത്തിക പ്രശനം ഉണ്ടായപ്പോള്‍ പഠനം അവസാനിപ്പിച്ച് ഏതെങ്കിലും കടയില്‍ ജോലിക്ക് പോകാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു. എന്നാല്‍ തന്റെ മാതാപിതാക്കള്‍ക്ക് തന്റെ പഠനം അവസാനിപ്പിക്കാന്‍ ഒട്ടും താല്പര്യമില്ലായിരുന്നു. പഠനത്തിനായി അയല്‍വാസി സഹായവാഗ്ദാനം നല്‍കാമെന്ന് പറഞ്ഞെങ്കിലും തന്റെ അമ്മ അത് നിഷേധിച്ചു. സ്‌കൂള്‍ കഴിഞ്ഞ് അയാളുടെ മരുന്ന് കടയില്‍ ജോലിക്ക് പോയിതുടങ്ങി. അവിടെ നിന്നാണ് വിദ്യാഭ്യാസത്തിന്റെ വില മനസ്സിലാക്കി തുടര്‍ന്ന് നന്നായി പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെ 10ാം ക്ലാസും പ്ലസ് ടുവും എന്‍ജിനീയറിങ്ങും ടോപ്പറായി വിജയിച്ചു.
എഞ്ചിനീറിങ്ങിനു ശേഷം മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ദില്ലിയില്‍ ജോലി കിട്ടി. അവിടെ കൂടെ താമസിച്ച റൂംമേറ്റിനു ഐ എ എസ് എടുക്കണമെന്ന താല്പര്യം തന്നോട് പറയുകയും അതിനെ കുറിച്ച് താന്‍ കൂടുതല്‍ മനസിലാക്കി. സുഹൃത്തിന്റെ നിര്‍ബന്ധത്തില്‍ കോച്ചിങ്ങിനു ചേര്‍ന്നു. ക്ലാസിനു പോകുംതോറും ഐ എ എസ്, ജോലിയല്ല സേവനമാണെന്ന് മനസിലാക്കി കാര്യമായി പഠിക്കാന്‍ തുടങ്ങി. എന്നാല്‍ മൂന്നു തവണ തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നതോടെ വീണ്ടു പഴയ ജോലിക്കു തന്നെ പോകേണ്ടി വന്നു. ഐ ടി ജോലിയില്‍ തിരിച്ചു പ്രവേശിച്ചതറിഞ്ഞവരില്‍ തന്റെ ശത്രുക്കളായ മൂന്ന് പേര് തന്നെ കാണാന്‍ വരുകയും ഐ എ എസ് കിട്ടാത്തതിന്റെ കാരണങ്ങളായി അവരുടെ അഭിപ്രായങ്ങള്‍ പറയുകയുണ്ടായി. ഒരാള്‍ പറഞ്ഞു സിവില്‍ സര്‍വീസ് പരീക്ഷയില്‍ 2000 മാര്‍ക്ക് എഴുത്തു പരീക്ഷയാണെന്നും തന്റെ കൈയക്ഷരം വളരെ മോശമാണെന്നും മറ്റൊരാള്‍ പറഞ്ഞു താന്‍ ഉത്തരങ്ങള്‍ പോയിന്റിട്ടാണ് എഴുതുന്നത്, ഉത്തരങ്ങള്‍ നല്ല ഒഴുക്കോടെ മനോഹരമായ ഭാഷയില്‍ കഥ പറയും പോലെയാണ് എഴുതേണ്ടത്, മൂന്നാമത്തെയാള്്പറഞ്ഞത് താന്‍ വളരെ കാര്യങ്ങള്‍ ചുരുക്കി സംസാരിക്കുന്നയാളാണെന്നും അഭിമുഖത്തില്‍ വളരെ ഒഴുക്കോടെ കണ്‍വിന്‍സിങ്ങായി സംസാരിക്കണം എന്നുള്ള പോരായ്മകള്‍ ചൂണ്ടിക്കാട്ടി . ഇതെല്ലം തന്റെ പോരായ്മകള്‍ തന്നെ ആയിരുന്നു എന്ന് കളക്ടര്‍ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. നമ്മുടെ പോസിറ്റിവ് അന്വേഷിക്കേണ്ടത് സുഹൃത്തുക്കളോടും നെഗറ്റീവ് അന്വേഷിക്കേണ്ടത് ശത്രുക്കളോടുമാണ്. കാരണം ശത്രുക്കള്‍ നമ്മളേക്കാള്‍ നമ്മുടെ നെഗറ്റീവുകള്‍ കണ്ടെത്തും. നമ്മുടെ നെഗറ്റീവ് നമ്മളേക്കാള്‍ കൂടുതല്‍ ശത്രുക്കള്‍ക്കറിയാം എന്ന് കൂടി കളക്ടര്‍ പ്രസംഗത്തില്‍ കൂട്ടി ചേര്‍ത്തു. ഇതെല്ലം മനസിലാക്കി താന്‍ വീണ്ടും ഐ എ എസിന് ശ്രമിക്കാന്‍ തീരുമാനിച്ചു, എന്നാല്‍ തന്റെ ‘അമ്മ അതിനു എതിര് നിന്നെങ്കിലും സഹോദരി മാതാപിതാക്കളെ ബോധ്യ പ്പെടുത്തി അവരുടെ അനുവാദത്തോടെ വീണ്ടും പഠനം തുടങ്ങി.
Also Read: തക്കാളി വിറ്റ് കോടീശ്വരനായി കർഷകൻ; കണ്ണും തള്ളി നാട്ടുകാർ
അങ്ങനെ നാലാം തവണ പരീക്ഷ എഴുതി ആള്‍ ഇന്ത്യാ തലത്തില്‍ 66ാം റാങ്ക് നേടി. ഇന്ന്, തന്നെ എല്ലാവരും ജില്ലാ കലക്ടര്‍ എന്ന് വിളിക്കുന്നു. ഒന്നാം തവണ വിജയിച്ച കലക്ടര്‍, രണ്ടാം തവണ വിജയിച്ച കലക്ടര്‍ എന്നല്ല വിളിക്കുന്നത്, അതിനര്‍ഥം എത്ര തവണ പരാജയപ്പെട്ടു എന്നതല്ല, നമ്മുടെ ജീവിത ലക്ഷ്യം നേടിയെടുത്തോ എന്നതാണ്. തനിക്കു മനസ്സിലായ രണ്ട് സത്യങ്ങള്‍ ജീവിതത്തില്‍ തോല്‍വി വരും. തോല്‍വികള്‍ക്ക് വലിയ കാരണങ്ങള്‍ നമ്മള്‍ കണ്ടെത്തും എന്നാല്‍ ചെറിയ തെറ്റുകളായിരിക്കും തോല്‍വിക്ക് കാരണമാകുന്നത്, അത് കണ്ടെത്തിയാല്‍ വലിയ വിജയമായിരിക്കും നമ്മളെ കാത്തിരിക്കുക എന്ന് കൂട്ടിച്ചേര്‍ത്തു അദ്ദേഹത്തിന്റെ പ്രസംഗം അവസാനിക്കുമ്പോള്‍ വലിയ കരഘോഷത്തില്‍ വേദിയിലുള്ളവര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here