വിദ്യ അട്ടപ്പാടി കോളേജില്‍ നല്‍കിയതും വ്യാജ രേഖകള്‍, ഒപ്പും സീലും വ്യാജമാണെന്ന് കണ്ടെത്തി

വ്യാജ രേഖാ വിവാദത്തിലെ പ്രതി കെ വിദ്യ അട്ടപ്പാടി കോളേജില്‍ നല്‍കിയതും വ്യാജ രേഖകളെന്ന് കോളേജ് വിദ്യാഭ്യാസ വിഭാഗം. കേസില്‍ ആരോപണവിധേയയായ വിദ്യ അട്ടപ്പാടി കോളേജില്‍ നല്‍കിയതും വ്യാജ രേഖകളെന്ന് കോളേജ് വിദ്യാഭ്യാസ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. പ്രവര്‍ത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണെന്നും കണ്ടെത്തി.

ഒറ്റനോട്ടത്തില്‍ മഹാരാജാസ് കോളേജിലെതെന്ന് തോന്നുന്ന വിധമാണ് രേഖയിലെ ഒപ്പും സീലും, എന്നാല്‍ അതും വ്യാജമാണ്. ബയോഡാറ്റയിലും കൃത്രിമം നടത്തിയതായി കണ്ടെത്തി. സുപ്രധാന കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് കൊളേജിയേറ്റ് സംഘം കോളേജ് വിദ്യഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. സീല്‍ഡ് കവറില്‍ പ്രത്യേക ദൂതന്‍ വഴിയാണ് റിപ്പോര്‍ട്ട് കൈമാറിയത്.

കഴിഞ്ഞ പതിനാറാം തീയതി തൃശ്ശൂരില്‍ നിന്നുള്ള കോളേജ് വിദ്യഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സംഘവും അട്ടപ്പാടി കോളജില്‍ എത്തി പരിശോധന നടത്തിയിരുന്നു. അധ്യാപകരുടെ മൊഴികളും സംഘം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോളേജ് വിദ്യഭ്യാസ വകുപ്പ് ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News