കാട്ടാക്കട കോളേജ് തെരഞ്ഞെടുപ്പ് വിവാദം; എ. വിശാഖിനെ സസ്‌പെന്‍ഡ് ചെയ്തു

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ വിദ്യാര്‍ത്ഥിയും മുന്‍ എസ്എഫ്‌ഐ നേതാവുമായ എ.വിശാഖിനെ സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് പുതിയതായി ചുമതലയേറ്റ ഡോ.എന്‍. കെ നിഷാദാണ് നടപടി സ്വീകരിച്ചത്.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചയാളെ വെട്ടി എസ്എഫ്‌ഐ നേതാവായിരുന്ന എ.വിശാഖിനെ തിരുകി കയറ്റിയതായിരുന്നു വിവാദമായത്. കോളേജ് അധികൃതര്‍ യൂണിവേഴ്സിറ്റിക്ക് നല്‍കിയ ലിസ്റ്റിലായിരുന്നു തെരഞ്ഞെടുപ്പില്‍ വിജയിച്ച അനഘക്ക് പകരം എ വിശാഖിന്റ പേര് നല്‍കിയത്. സംഭവം പുറത്തറിഞ്ഞതോടെ എ.വിശാഖിനെതിരെ എസ്എഫ്‌ഐ നടപടി സ്വീകരിച്ചിരുന്നു. വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും പുറത്താക്കിയതായി എസ്എഫ്‌ഐ പ്രസ്താവന പുറത്തിറക്കിയിരുന്നു.

അതിനിടെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവിനെ കോളേജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. വിവാദ തെരഞ്ഞെടുപ്പില്‍ ഷൈജു പ്രദമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നടപടി. ഷൈജുവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല രജിസ്ട്രാര്‍ കോളേജ് മാനേജ്‌മെന്റിന് കത്തയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News