ജാസി ഗിഫ്റ്റിനെ വേദിയിൽ വെച്ച് അപമാനിച്ച് പ്രിൻസിപ്പാൾ, മൈക്ക് പിടിച്ചുവാങ്ങി, വേദിവിട്ട് ഇറങ്ങിപ്പോയി ഗായകൻ, ഇങ്ങനെ അപമാനിക്കരുതെന്ന് മറുപടി

ജാസി ഗിഫ്റ്റിനെ വേദിയിൽ വെച്ച് അപമാനിച്ച് കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലെ പ്രിൻസിപ്പാൾ. കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ ഗായകൻ്റെ മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാൻ പുറത്തു നിന്ന് മറ്റൊരു പാട്ടുകാരൻ എത്തിച്ചിരുന്നു. എന്നാൽ ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്ന് പ്രിൻസിപ്പാൾ നിലപാടെടുക്കുകയും തുടർന്ന് മൈക്ക് പിടിച്ച് വാങ്ങുകയുമായിരുന്നു. ഇതോടെ പ്രിൻസിപ്പാളിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ഗായകൻ വേദിയിൽ നിന്നും ഇറങ്ങിപ്പോയി.

ALSO READ: ആര്‍ക്കും അന്ന് ദുല്‍ഖറിനെ അറിയില്ല, ഫോട്ടോ പോലും എവിടെയുമില്ല; ആ കാരണം കൊണ്ടാണ് മമ്മൂക്കയുടെ മകനെ ഹീറോയാക്കാൻ തീരുമാനിച്ചത്: വിവേക് രാമദേവന്‍

അതേസമയം, പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് സംഭവത്തിൽ പ്രിൻസിപ്പാൾ പ്രതികരിച്ചത്. എന്നാൽ, പ്രിൻസിപ്പാളിന്‍റെ നടപടി വിഷമമുണ്ടാക്കിയെന്നാണ് ജാസി ഗിഫ്റ്റ് പ്രതികരിച്ചത്. ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുതെന്നും, പാട്ടുകാരനൊപ്പം കോറസ് പാടാൻ ആളുകളെത്തുന്നത് പതിവാണെന്നും ഗായകൻ പ്രതികരിച്ചു. എന്നാൽ ഇക്കാര്യമൊന്നും നോക്കാതെയാണ് പ്രിൻസിപ്പാൾ തന്റെ കയ്യിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങിയതെന്ന് പറഞ്ഞ ജാസി ഗിഫ്റ്റ് കാലാകാരനെന്ന നിലയിൽ ഇത് അപമാനിക്കലാണെന്നും കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News