മധ്യപ്രദേശിൽ പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മധ്യപ്രദേശിൽ ബൈക്കിലെത്തിയ സംഘം പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ ഗ്വാളിയാറിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ പെട്രോൾ പമ്പിന് സമീപത്ത് നിന്ന് കോളേജ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബിന്ദ് ജില്ലയിൽ നിന്നുള്ള പത്തൊൻപതുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്.

ALSO READ: ‘സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരന്‍’, സംഘപരിവാറില്‍ എത്തിയതോടെ മതവിദ്വേഷമുള്ള ആളായി’: കമല്‍ 

ബിന്ദിൽ ദീപാവലി ആഘോഷം കഴിഞ്ഞു തിരിച്ചെത്തി സഹോദരന് വേണ്ടി കാത്തുനിൽക്കുകയായിരുന്നു യുവതി. ഈ സമയം ബൈക്കിലെത്തിയ രണ്ടുപേർ യുവതിയെ വലിച്ചിഴച്ചു ബൈക്കിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ഒരാൾ ഹെൽമറ്റ് ധരിക്കുകയും മറ്റേയാൾ തുണികൊണ്ട് മുഖം മറയ്ക്കുകയും ചെയ്തിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: മലപ്പുറത്തെ യുവാവിന്റെ ദുരൂഹമരണം; പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News