വാൽപ്പാറയിൽ രോഗിയുമായ പോകുകയായിരുന്ന ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ഒരാൾക്ക് സാരമായി പരിക്കേറ്റു. കോയമ്പത്തൂരിൽ നിന്ന് വാൽപ്പാറ സന്ദർശിക്കാനെത്തിയ കോളേജ് വിദ്യാർത്ഥികളുടെ ഇരു ചക്ര വാഹനമാണ് രോഗിയുമായി പോയിരുന്ന സ്വകാര്യ ആംബുലൻസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ കോയമ്പത്തൂർ വട്ടമല പാളയം രാമകൃഷ്ണ കോളേജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ശ്രീകാന്ത് എന്ന 20വയസുകാരൻ മരിച്ചു സുഹൃത്തായ റോഷനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: കൊലപ്പെടുത്തിയതിനു ശേഷം ആബുലൻസ് വിളിച്ച് മൃതദേഹം ആശുപത്രിയിലേക്കയച്ചു, പ്രതികളെ പൊലീസ് തിരയുന്നു
കോയമ്പത്തൂരിൽ നിന്നും ആറ് പേരടങ്ങിയ വിദ്യാർത്ഥി സംഘം മൂന്ന് ബൈക്കുകളിലായി ഷോളയാർ ഡാം കാണുന്നതിനായി എത്തിയതായിരുന്നു. ഇതിൽ ശ്രീകാന്തും റോഷനും സഞ്ചരിച്ചിരുന്ന വാഹനം കരുമ്പലം ഭാഗത്ത് വെച്ച് ഉരുളിക്കൽ ജനറൽ ആശുപത്രിയിൽ നിന്ന് പച്ചമല എസ്റ്റേറ്റിലേക്ക് രോഗിയുമായി പോകുകയായിരുന്ന ടാറ്റാ കോഫിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയിൽ വന്ന ഇരുചക്രവാഹനം ആംബുലൻസിൽ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം നടന്ന ഉടനെ നാട്ടുകാർ സ്വകാര്യ വാഹനത്തിൽ ഇവരെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിചെങ്കിലും ശ്രീകാന്ത് മരണപെടുകയായിരുന്നു. റോഷനെ തുടർചികിത്സയ്ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here