പുതിയ പ്രണയത്തെച്ചൊല്ലി തർക്കം, ബിബിഎ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന് ഗേ സുഹൃത്ത്

പുതിയ പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൂടെ കഴിഞ്ഞിരുന്ന ഗേ പങ്കാളിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബിബിഎ വിദ്യാര്‍ഥിയായ യുവാവാണ് മഹാരാഷ്ട്രയിലെ വഘോളിയില്‍ കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചത്. കോളജ് ഹോസ്റ്റലിൽ വെച്ചായിരുന്നു സംഭവം. പുതിയ പ്രണയബന്ധത്തെ ചൊല്ലി ഇരുവരും തമ്മിൽ തുടങ്ങിയ തര്‍ക്കം മുറുകിയതോടെ ബിബിഎ വിദ്യാര്‍ഥിയുടെ മേല്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് യുവാവ് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ALSO READ: നല്ല ചിക്കന്‍ പീസെല്ലാം പുരുഷന്മാര്‍ക്ക് മാറ്റിവയ്ക്കും; പരാമര്‍ശത്തിന് പിന്നാലെ കണ്ടന്റ് ക്രിയേറ്ററിന് സൈബര്‍ ആക്രമണം

അതേസമയം, നിലവിളി കേട്ട് ഓടിയെത്തിയ ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാർത്ഥിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പങ്കാളി മരിച്ചുവെന്ന് കണ്ടതും കുത്തിയ യുവാവ് ഹോസ്റ്റലിൽ നിന്നും ഓടി രക്ഷപെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News