സിദ്ധാർത്ഥിന്റെ ആത്മഹത്യ: മാധ്യമങ്ങളുടെ കള്ളക്കഥകൾ പൊളിയുന്നു, ക്യാംപസിൽ റാഗിംഗ്‌ ഇല്ലെന്ന് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ

സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ മാധ്യമങ്ങളുടെ കള്ളക്കഥകൾ പൊളിയുന്നു. ക്യാംപസിൽ റാഗിംഗ്‌ ഇല്ലെന്ന് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ. കൈരളി ന്യൂസിനോടാണ് വാർത്തകളുടെ സത്യാവസ്ഥ വിദ്യാർത്ഥികൾ തുറന്നു പറഞ്ഞത്.

ALSO READ: മാതാവിന് സുരേഷ്‌ഗോപി സമര്‍പ്പിച്ച ‘സ്വര്‍ണക്കിരീടം’ ചെമ്പോ? ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്ന് സംശയം

സംഭവത്തിൽ രാഷ്ട്രീയ പ്രശ്നങ്ങളില്ലെന്നും, മാധ്യമങ്ങൾ കള്ളക്കഥകൾ സൃഷ്ടിക്കുകയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ‘സംഭവ ദിവസം ഭൂരിഭാഗം കുട്ടികളും ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല. അത്ലറ്റിക്സ്‌ കഴിഞ്ഞ്‌ ക്ഷീണത്തിൽ ചില വിദ്യാർത്ഥികൾ ഉറങ്ങുകയായിരുന്നു. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌ പച്ചക്കള്ളം. മുഴുവൻ വിദ്യാർത്ഥികളും ഇപ്പോൾ ഭയത്തിലാണ്. മയക്കുമരുന്ന് കച്ചവടം വരെയുണ്ടെന്ന് പ്രചരിപ്പിക്കുന്നു’, വിദ്യാർത്ഥികൾ പറഞ്ഞു.

ALSO READ: ‘സുരേഷ് ഗോപി മനഃപ്പൂർവ്വം മോശമായി പെരുമാറി’, മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

‘റാഗിംഗ്‌ ക്യാമ്പസിൽ ഇല്ല. സീനിയേഴ്സും ജൂനിയേഴ്സും സൗഹൃദത്തിലാണ് കടന്നുപോകുന്നത്. ദൗർഭാഗ്യകരമായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിവേണം. പൊലീസിൽ വിശ്വാസമുണ്ട്’, വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു. അതേസമയം, എസ്‌ എഫ്‌ ഐ എന്തിന്‌ കുറ്റപ്പെടുത്തുന്നുവെന്ന് എം എസ്‌ എഫ്‌ പ്രവർത്തകൻ ഷാഹിദ് കൈരളി ന്യൂസിനോട് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News