ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് 20 മിനിട്ടു വീതം അധികസമയം അനുവദിച്ചു. സര്‍വകലാശാലകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ പരിഹാരസമയം ലഭിക്കുമെന്ന് ഉന്നത വിദ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.
Also Read: കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ മൂല്യനിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്
ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാസമയത്ത് മണിക്കൂറിന് ഇരുപതു മിനിറ്റ് വീതം പരിഹാരസമയം നല്‍കുക. അര്‍ഹരായവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്ഥാപന മേധാവികള്‍ കൈക്കൊള്ളും. കോളേജ് വിദ്യാഭ്യാസ ഡയറക്ര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ എന്നിവര്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശം മന്ത്രി ആര്‍ ബിന്ദു നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here